കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ തോല്‍വി. ചെന്നൈ സിറ്റിയോട് 2-1 എന്ന സ്‌കോറിനാണ് ഈസ്റ്റ് ബംഗാളിന്റെ തോല്‍വി. ജയത്തോടെ ചെന്നൈ നാലു കളികളില്‍നിന്നും 10 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. മൂന്നു കളികളില്‍നിന്നും ഈസ്റ്റ് ബംഗാളിന് ആറും നാലു കളികളില്‍ നിന്നും ഗോകുലം അഞ്ചു പോയന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്്.
കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഒട്ടേറെ അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ഗോളാക്കാനായില്ല. ആദ്യപകുതിയുടെ അധികസമയത്ത് സാന്റ്രോ റോഡ്രിഗസ് ആണ് ചെന്നൈയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാപകുതിയില്‍ മത്സരത്തിന്റെ അമ്പത്തിരണ്ടാം മിനിറ്റില്‍ എന്റിക്വെ എസ്‌ക്യുഡ ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്തെങ്കിലും നെസ്റ്റര്‍ ഗോര്‍ഡിലോ 87-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ചെന്നൈയുടെ വിജയഗോള്‍ കണ്ടെത്തി.

കളിയുടെ അവസാന മിനിറ്റുകളില്‍ ഈസ്റ്റ് ബംഗാള്‍ കാട്ടിയ അലസതയാണ് ചെന്നൈയുടെ ജയത്തില്‍ കലാശിച്ചത്. ഇരു ടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണ് കളി തുടങ്ങിയതെങ്കിലും രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ ആക്രമണങ്ങളൊരുക്കി. ഐ ലീഗില്‍ ബുധനാഴ്ച മത്സരമില്ല. വ്യാഴാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്സ് ഷില്ലോങ് ലജോങിനെ നേരിടും. 16 ന് ചെന്നൈ സിറ്റി ഐസ്വാളിനെയും നേരിടും. 18 നു കോഴിക്കോടു നടക്കുന്ന മത്സരത്തില്‍ ഗോകുലം മിനര്‍വ പഞ്ചാബുമായി ഏറ്റുമുട്ടും.