Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; കന്നിക്കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സിറ്റി, ഗോകുലത്തിന് തോല്‍വി തന്നെ

1

ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ അപ്രതീക്ഷിതമായൊന്നും നടന്നില്ല. ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ അവസാന മത്സരംവരെ കാത്തുനില്‍ക്കേണ്ടിവന്നെങ്കിലും ചെന്നൈ സിറ്റി കിരീടത്തില്‍ മുത്തമിട്ടു. ഒടുവിലത്തെ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിന് മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റി ചാമ്പ്യന്മാരായത്. ഒരു ഗോളിന് പിന്നില്‍നിന്ന ചെന്നൈ തുടരെ മൂന്നു ഗോളടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. ഐ ലീഗിലെത്തി വെറും മൂന്നു വര്‍‍ഷങ്ങള്‍ കൊണ്ടാണ് ചെന്നൈ തങ്ങളുടെ കന്നിക്കിരീടത്തിന് അവകാശികളായത്.

20 മത്സരങ്ങളില്‍ നിന്ന് 13 വിജയവും മൂന്ന് തോല്‍വിയും നാല് സമനിലയുമായി 43 പോയന്റോടെയാണ് ചെന്നൈ കിരീടനേട്ടത്തിലെത്തിയത്. അവസാന മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പ്പിച്ച ഈസ്റ്റ് ബംഗാള്‍ 42 പോയന്റോടെ രണ്ടാം സ്ഥാനത്തായി. മിനര്‍വയോട് ചെന്നൈ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തിരുന്നെങ്കില്‍ ഈസ്റ്റ് ബംഗാള്‍ ചാമ്പ്യന്‍മാരാകുമായിരുന്നു.

കോയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ റൊളന്‍ഡ് ബിലാലയാണ് മിനിര്‍വയ്ക്ക് ലീഡ് നല്‍കിയത്. എന്നാല്‍, 69, 93 മിനിറ്റുകളില്‍ ഗോള്‍ കണ്ടെത്തിയ ഡിഫന്‍ഡര്‍ ഗൗരവ് ബോറയും 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ പെഡ്രോ മാന്‍സിയും ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ലീഗിന്റെ തുടക്കം മുതല്‍ മുന്നേറിയ ചെന്നൈയുടെ അര്‍ഹിച്ച കിരീടമാണ് സ്വന്തമാക്കിയത്.

അവസാന ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ 2-1 എന്ന സ്‌കോറിന് ഗോകുലത്തേയും ഐസ്വാള്‍ എഫ്‌സി ഇതേ സ്‌കോറിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനേയും തോല്‍പ്പിച്ചു. റിയല്‍ കാശ്മീര്‍ നെരോക്കയെ 3-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 20 മത്സരങ്ങളില്‍നിന്നും 17 പോയന്റോടെ 9-ാം സ്ഥാനത്താണ് ഗോകുലം സീസണ്‍ അവസാനിപ്പിച്ചത്.

Story first published: Saturday, March 9, 2019, 22:00 [IST]
Other articles published on Mar 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+