Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലത്തിന് ഹാട്രിക്ക് തോല്‍വി.. പെഡ്രോ ഹാട്രിക്കില്‍ ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം (3-2)

ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്കു വീണ്ടും തോല്‍വി. എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ചെന്നൈ സിറ്റിയോടാണ് ഗോകുലം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടങ്ങിയത്. പെഡ്രോ മാന്‍സിയുടെ ഹാട്രിക്കാണ് ചെന്നൈക്കു കളിയില്‍ ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തത്. ഏഴ്, 59, 80 മിനിറ്റുകളിലാിരുന്നു മാന്‍സിയുടെ ഹാട്രിക്ക് നേട്ടം. മുദ്ദെ മൂസയും (17), ജോള്‍ സണ്ടെയുമാണ് (38) ഗോകുലത്തിന്റെ ഗോളുകള്‍ മടക്കിയത്. ഒന്നാംപകുതിയില്‍ 2-1ന് ലീഡ് ചെയ്ത ഗോകുലത്തെ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിലൂടെ ചെന്നൈ മറികടക്കുകയായിരുന്നു.

1

ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. തൊട്ടുമുമ്പത്തെ കളിയിലും ഇതേ മാര്‍ജിനില്‍ തന്നെയാണ് കേരള ടീം കീഴടങ്ങിയത്. അന്നു ഐസ്വാള്‍ എഫ്‌സിയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഗോകുലത്തെ തോല്‍പ്പിച്ചത്. ഐസ്വാളിനോട് തോറ്റ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് ഗോകുലം കോച്ച് ബിനോ ജോര്‍ജ് ചെന്നൈക്കെതിരേ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെന്നൈ അര്‍ഹിച്ച ജയം കൂടിയാണ് സ്വന്തം മൈതാനത്തു നേടിയത്. രണ്ടാംപകുതിയില്‍ ചെന്നൈയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. പലപ്പോഴും ഗോകുലത്തിന് പന്ത് തൊടാന്‍ പോലുമായില്ല. ഈ ജയത്തോടെ ചെന്നൈ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കിയപ്പോള്‍ ഗോകുലം എട്ടാംസ്ഥാനത്തു തുടരുകയാണ്.

Story first published: Saturday, January 5, 2019, 7:09 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+