For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ് ഫുട്‌ബോളില്‍; 3 ഗോള്‍ തിരിച്ചടിച്ച് ചെന്നൈയെ നെരോക്ക സമനിലയില്‍ തളച്ചു

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ ചെന്നൈ സിറ്റിക്കെതിരെ നെരോക്ക എഫ്‌സിക്ക് സമനില. ആദ്യ പകുതിയില്‍ മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് നെരോക്കയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഐ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ചെന്നൈയ്ക്ക് സമനില തിരിച്ചടിയായി. 16 മത്സരങ്ങളില്‍ നിന്നും 34 പോയന്റുമായി ചെന്നൈ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 32 പോയന്റുള്ള റിയല്‍ കശ്മീര്‍ ആണ് രണ്ടാം സ്ഥാനത്ത്. 17 മത്സരങ്ങളില്‍നിന്നും 26 പോയന്റുമായി നെരോക്ക 5-ാം സ്ഥാനത്താണ്.

neroca

ചെന്നൈ സിറ്റിക്കുവേണ്ടി സ്പാനിഷ് താരം പെഡ്രോ മാന്‍സി ഹാട്രിക് നേടി. 35, 41, 45+1 മിനിറ്റുകളിലായിരുന്നു മാന്‍സിയുടെ ഗോളുകള്‍. സീസണിലെ മാന്‍സിയുടെ നാലാം ഹാട്രിക്കാണിത്. ഇതോടെ ചെന്നൈ മത്സരം ജയിക്കുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ നെരോക്ക തനിനിറം പുറത്തെടുത്തു. സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് ആഞ്ഞടിച്ചതോടെ ടീം അര്‍ഹിച്ച സമനില സ്വന്തമാക്കുകയായിരുന്നു.

52-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെലിക്സ് ചിഡിയിലൂടെയാണ് നെരോക്ക ആദ്യ ഗോള്‍ തിരിച്ചടിച്ചത്. ഇതോടെ വര്‍ധിതവീര്യത്തോടെ പൊരുതിയ നെരോക്ക അധികം വൈകാതെ രണ്ടാം ഗോളും സ്വന്തമാക്കി. 67-ാം മിനിറ്റില്‍ ഭൂട്ടാന്‍ താരം ചെഞ്ചോ നെരോക്കയുടെ വകയായിരുന്നു ഗോള്‍. അപകടം മണത്ത ചെന്നൈ പ്രതിരോധം കടുപ്പിച്ചെങ്കിലും കളി അവസാനിക്കാന്‍ 3 മിനിറ്റ് മാത്രം ശേഷിക്കെ നെരോക്ക സമനില നേടുകയായിരുന്നു. 87-ാം മിനിറ്റില്‍ ആര്യന്‍ വില്യംസ് ആണ് ഗോള്‍ സ്‌കോറര്‍.

Story first published: Tuesday, February 12, 2019, 11:28 [IST]
Other articles published on Feb 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+