Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ എന്‍ഗോലോ കാന്റെ !! ഇത് അര്‍ഹിക്കുന്ന അംഗീകാരം...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പി എഫ് എ പ്ലെയേഴ്‌സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ചെല്‍സിയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെക്ക്. യംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ടോട്ടനം ഹോസ്പറിന്റെ ഡെലി ആലിയാണ്.

ആരാണീ പുരസ്‌കാരം നല്‍കുന്നത് ?

ആരാണീ പുരസ്‌കാരം നല്‍കുന്നത് ?

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ അസോസിയേഷനാണ് പി എഫ് എ. ഇംഗ്ലണ്ടില്‍ കളിക്കുന്നവരുടെ ട്രേഡ് യൂണിയന്‍ എന്ന് പറയാം. 1973-74 സീസണ്‍ മുതല്‍ക്കിങ്ങോട്ട് അവാര്‍ഡ് നല്‍കി വരുന്നു. ഇതില്‍ അംഗമായ കളിക്കാര്‍ക്കിടയിലെ വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരു വോട്ടര്‍ക്ക് രണ്ട് കളിക്കാരെ നാമനിര്‍ദേശം ചെയ്യാം. ഇതിന്റെ ആകെത്തുകയാണ് പ്ലെയര്‍ ഓഫ് ദ ഇയര്‍.

ആദ്യ ജേതാവ് നോര്‍മന്‍ ഹണ്ടര്‍..

ആദ്യ ജേതാവ് നോര്‍മന്‍ ഹണ്ടര്‍..

ലീഡ്‌സ് യുനൈറ്റഡിന്റെ ഡിഫന്‍ഡര്‍ നോര്‍മന്‍ ഹണ്ടറാണ് ആദ്യ ജേതാവ്.

രണ്ട് തവണ നേടിയവര്‍...

രണ്ട് തവണ നേടിയവര്‍...

മാര്‍ക് ഹ്യൂസ്, അലന്‍ ഷിയറര്‍, തിയറി ഓന്റി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരെത് ബെയില്‍ എന്നിവര്‍ രണ്ട് തവണ പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി

ഓന്റിയും ക്രിസ്റ്റിയാനോയും...

ഓന്റിയും ക്രിസ്റ്റിയാനോയും...

ആഴ്‌സണലിന്റെ ലെജന്‍ഡായ തിയറ ഓന്റിയാണ് ആദ്യമായി ഈ പുരസ്‌കാരം തുടരെ രണ്ട് തവണ സ്വന്തമാക്കിയത്. പിന്നീട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തുടരെ രണ്ട് സീസണില്‍ പി എഫ് എ അവാര്‍ഡ് സ്വന്തമാക്കി.

എന്തുകൊണ്ട് കാന്റെ ?

എന്തുകൊണ്ട് കാന്റെ ?

2015 ല്‍ സിയന്‍ ക്ലബ്ബില്‍ നിന്ന് ലെസ്റ്റര്‍ സിറ്റിയിലെത്തിയ എന്‍ഗോലോ കാന്റെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ലെസ്റ്റര്‍ സിറ്റി ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടം നേടുമ്പോള്‍ മധ്യനിരയില്‍ ടീമിന്റെ നെടുംതൂണ്‍ കാന്റെ ആയിരുന്നു. എന്നാല്‍ ആ വര്‍ഷം ലെസ്റ്ററിന്റെ തന്നെ റിയാദ് മെഹ്‌റെസായിരുന്നു പി എഫ് എ ചാമ്പ്യനായത്. ഇത്തവണ ചെല്‍സി കിരീടത്തിലേക്ക് കുതിച്ചത് കാന്റെയുടെ മധ്യനിരയിലെ മികവിലാണ്. ഹസാദിന്റെ ഗോളടിയും ഘടകമായെങ്കിലും കാന്റെയുടെ അപാരതക്കാണ് ഇത്തവണ പി എഫ് എ വോട്ടര്‍മാര്‍ പരിഗണിച്ചത്.

31 മത്സരത്തിലും കളിച്ചു...

31 മത്സരത്തിലും കളിച്ചു...

സീസണില്‍ ചെല്‍സി കളിച്ച 32 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ 31ലും കാന്റെ കളിച്ചു. അത്‌ലറ്റിസം, ടാക്ലിംഗ്, മത്സരഗതി മനസിലാക്കാനുള്ള റീഡിംഗ് കപ്പാസിറ്റി എന്നിവയെല്ലാം ഒത്തുചേര്‍ന്ന മിഡ്ഫീല്‍ഡര്‍.

ഹസാദ് പിറകിലെത്തി...

ഹസാദ് പിറകിലെത്തി...

വോട്ടംഗില്‍ ചെല്‍സിയുടെ തന്നെ എദെന്‍ ഹസാദാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് മൂന്നാം സ്ഥാനത്ത്.

മുന്‍ സീസണിലെ ജേതാക്കള്‍..

മുന്‍ സീസണിലെ ജേതാക്കള്‍..

2010 ന് ശേഷം ഗാരെത് ബെയില്‍, റോബിന്‍ വാന്‍ പഴ്‌സി, ഗാരെത് ബെയില്‍, ലൂയിസ് സുവാരസ്, എദെന്‍ ഹസാദ്, റിയാദ് മഹ്‌റെസ്, എന്‍ഗോലോ കാന്റെ എന്നിങ്ങനെയാണ് പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍.

Story first published: Monday, April 24, 2017, 12:11 [IST]
Other articles published on Apr 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+