Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിയഗോ കോസ്റ്റ ഗോളടിച്ചപ്പോള്‍ മാഞ്ഞു പോയത് അഗ്യുറോയുടെ റെക്കോര്‍ഡ്‌

ലണ്ടന്‍: ചെല്‍സിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യുറോയെ കടത്തി വെട്ടി. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ നാല്‍പത് ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡിലാണ് ഈ കടത്തിവെട്ടല്‍. കഴിഞ്ഞ ഞായറാഴ്ച സതംപ്ടണിനെതിരെ ചെല്‍സി ജയം കണ്ടപ്പോള്‍ ഡിയഗോ കോസ്റ്റ സ്‌കോര്‍ ചെയ്തിരുന്നു. അതാകട്ടെ, പ്രീമിര്‍ ലീഗില്‍ കോസ്റ്റയുടെ നാല്‍പതാം ഗോളും. അറുപത്തിനാല് മത്സരങ്ങളില്‍ നിന്നാണ് കോസ്റ്റ നാല്‍പത് ഗോളുകളിലെത്തിയത്.

ഇങ്ങനെ കുറഞ്ഞ മത്സരത്തില്‍ നിന്ന് നാല്‍പത് പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന സെര്‍ജിയോ അഗ്യുറോയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളുവാന്‍ കോസ്റ്റക്ക് സാധിച്ചു. അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ അഗ്യുറോ 71 മത്സരങ്ങളില്‍ നിന്നായിരുന്നു നാല്‍പത് ലീഗ് ഗോളുകള്‍ തികച്ചത്.

aguero

നടപ്പ് സീസണില്‍ ഡിയഗോ കോസ്റ്റയുടെ ഏഴാം ലീഗ് ഗോളായിരുന്നു സതംപ്ടണിനെതിരെ സംഭവിച്ചത്. തുടരെ നാല് ജയങ്ങളുമായി ചെല്‍സി പ്രീമിയര്‍ ലീഗ് ടേബിളില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് ചെല്‍സി നില്‍ക്കുന്നത്.

സീസണില്‍ ചെല്‍സി ലീഗ് ചാമ്പ്യന്‍മാരാകില്ലെന്ന പ്രവചനം പ്രീമിയര്‍ ലീഗിലെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ നടത്തിയിട്ടുണ്ട്. ഡിയഗോ കോസ്റ്റ ഗോളടി മികവ് വീണ്ടെടുത്താല്‍ ഫെര്‍ഗൂസന്റെ പ്രവചനം പൊളിച്ചെഴുതാന്‍ ചെല്‍സിക്ക് അനായാസം സാധിക്കും.

Story first published: Monday, October 31, 2016, 19:27 [IST]
Other articles published on Oct 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+