യൂറോപ്പാ ലീഗില്‍ ചെല്‍സി ചാമ്പ്യന്മാര്‍; ആഴ്‌സണലിനെ തകര്‍ത്തു; അവസാന മത്സരത്തില്‍ ഹസാര്‍ഡിന് ഡബിള്‍
ബകു: അസര്‍ബൈജാനില്‍ നടന്ന യൂറോപ്പാ ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സി ചാമ്പ്യന്മാരായി. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. നഗരവൈരികള്‍തമ്മില്‍ നടന്ന ഫൈനല്‍ പോരാട്ടം ഗോള്‍നില സൂചിപ്പിക്കുന്നതിനേക്കാള്‍ കടുത്തതായിരുന്നെങ്കിലും ഗോളടിക്കുന്നതില്‍ മികവുകാട്ടിയ ചെല്‍സി അന്തിമജയം പിടിച്ചെടുക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ചെല്‍സി യൂറോപ്പാ കിരീടം സ്വന്തമാക്കുന്നത്. ചെല്‍സിയില്‍ നിന്നും വിട്ടുപോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ ഇരട്ടഗോള്‍ ചെല്‍സിയുടെ വിജയത്തില്‍ നിര്‍ണായകമായി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മുന്‍ ആഴ്‌സണല്‍ താരം ഒലിവര്‍ ജിറൂഡിലൂടെ ചെല്‍സിയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്.
49-ാം മിനിറ്റില്‍ ജിറൂഡ് നേടിയ തകര്‍പ്പന്‍ ഹെഡ്ഡറിന് പിന്നാലെ 60-ാം മിനിറ്റില്‍ പെഡ്രോയിലൂടെ ചെല്‍സി ലീഡുയര്‍ത്തി. 65-ാം മിനിറ്റില്‍ ഹസാര്‍ഡ് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍കൂടി നേടിയതോടെ ആഴ്‌സണല്‍ തോല്‍വി ഉറപ്പിച്ചിരുന്നു. 72-ാം മിനിറ്റിലായിരുന്നു ഹസാര്‍ഡിന്റെ രണ്ടാമത്തെ ഗോള്‍. 69-ാം മിനിറ്റില്‍ അലക്‌സ് ഇവോബിയിലൂടെ ആഴ്‌സലണ്‍ ആശ്വാസഗോള്‍ കണ്ടെത്തി.
യൂറോപ്പാ ലീഗ് ചാമ്പ്യന്മാരായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനമുറപ്പിക്കാമെന്ന ആഴ്‌സണലിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. പ്രീമിയര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്‌സണലിന് അടുത്ത സീസണിലും യൂറോപ്പാ ലീഗില്‍ കളിക്കാം. അതേസമയം, പരിശീലകസ്ഥാനം ഏറ്റെടുത്ത ചെല്‍സി കോച്ച് മൗറീസിയോ സാറിക്ക് ആദ്യ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതും യൂറോപ്പാ ലീഗ് കിരീടവും നേട്ടമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications