Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസാര്‍ഡിന് ഡബിള്‍; വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ച് ചെല്‍സി മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ മികവില്‍ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ 2-0 എന്ന സ്‌കോറിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ചെല്‍സിക്കായി ഹസാര്‍ഡ് രണ്ടു ഗോളുകള്‍ നേടി. ജയത്തോടെ 33 മത്സരങ്ങളില്‍നിന്നും ചെല്‍സിക്ക് 66 പോയന്റുണ്ട്.

edenhazard

അഞ്ച് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഹസാര്‍ഡ് നേടിയ ഗോള്‍ ആണ് കളിയുടെ സവിശേഷത. മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു പ്രീമിയര്‍ ലീഗിലെ മികച്ച ഗോളുകളിലൊന്ന് പിറന്നത്. 90-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍കൂടി നേടി ഹസാര്‍ഡ് ഗോള്‍നേട്ടം ഇരട്ടിയാക്കി. ഗോണ്‍സാലോ ഹിഗ്വയിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചതും ഹസാര്‍ഡിനെ ഫൗള്‍ ചെയ്തതിന് അര്‍ഹിച്ച പെനാല്‍റ്റി നിഷേധിച്ചതും ചെല്‍സിക്ക് നിര്‍ഭാഗ്യമായി.

അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ ചെല്‍സിക്ക് ജയം തുണയാകും. ടോട്ടനം, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ തൊട്ടടുത്തുള്ളതിനാല്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ ചെല്‍സിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതിനിടെ അടുത്ത ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചെല്‍സിക്കുള്ള വിലക്കും ഹസാര്‍ഡിന്റെ കൈമാറ്റവുമൊക്കെയായി ടീമിന് പ്രതിസന്ധികളേറെയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശീലകന്‍ മൗറീസിയോ സാറി പുറത്താക്കപ്പെട്ടേക്കും.

Story first published: Tuesday, April 9, 2019, 11:19 [IST]
Other articles published on Apr 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+