Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയുടെ അപ്പീല്‍ ഫിഫ തള്ളി; ട്രാന്‍സ്ഫര്‍ വിലക്കില്‍ കുരുങ്ങി നീലപ്പട

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബ് ചെല്‍സിയുടെ കൈമാറ്റ ജാലകത്തിലെ വിലക്ക് തുടരും. രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ ചെല്‍സി അപ്പീല്‍ നല്‍കിയത് ഫിഫ തള്ളിയതോടെയാണ് ടീം പ്രതിസന്ധിയിലായത്. 18 വയസില്‍ താഴെയുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുന്നതില്‍ വരുത്തിയ നിയമലംഘനമാണ് ചെല്‍സിക്ക് വിനയായത്. പരിശീലകന്‍ അന്റോണിയോ കോന്റെയ്ക്ക് പകരമെത്തിയ മൗറീസ്യോ സാറിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ചെല്‍സി ഈ സീസണില്‍ പുറത്തെടുത്തത്. ലീഗില്‍ മൂന്നാം സ്ഥാനക്കാരായതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ചെല്‍സി നേടിയെടുത്തു. എന്നാല്‍ കൈമാറ്റ ജാലകത്തില്‍ വിലക്ക് തുടരുന്നത് ടീമിന്റെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്.

ഫിഫയുടെ നടപടിയെ നിയമപരമായി നേരിടാന്‍ ചെല്‍സി തയ്യാറെടുക്കുന്നതായാണ് വിവരം. ഇതേ പ്രവര്‍ത്തിയുടെ പേരില്‍ ബാഴ്‌സലോണ,റയല്‍ മാഡ്രിഡ് തുടങ്ങിയ പല പ്രമുഖ ക്ലബ്ബുകളും വിലക്ക് നേരിട്ടെങ്കിലും ഇതില്‍ ഇളവ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ചെല്‍സിക്ക് ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. വിലക്ക് തുടര്‍ന്നാല്‍ അടുത്ത സീസണില്‍ ചെല്‍സിക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്. കാരണം ടീമിലെ മുഖ്യ സ്‌ട്രൈക്കറായ ഏദന്‍ ഹസാര്‍ഡിനായി റയല്‍ മാഡ്രിഡ് നേരത്തെ തന്നെ രംഗത്തുണ്ട്. ഈ സീസണിന്റെ അവസാനത്തോടെ ഹസാര്‍ഡ് റയലിലേക്ക് കൂടുമാറുമെന്നാണ് വിവരം.

chelsea

വിലക്ക് മൂലം പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ചെല്‍സിക്ക് സാധിക്കാത്തതില്‍ സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നത് ക്ലബ്ബിനെ തകര്‍ച്ചയിലേക്ക് നയിക്കും. ഹാസര്‍ഡിന് വമ്പന്‍ പ്രതിഫലം നല്‍കാന്‍ റയല്‍ തയ്യാറായി നില്‍ക്കവെ അതിലും ഉയര്‍ന്ന പ്രതിഫലം നല്‍കി താരത്തെ ടീമില്‍ നിലനിര്‍ത്തുക എന്നതുമാത്രമാണ് ചെല്‍സിക്ക് മുന്നിലുള്ള ഏക വഴി. വായ്പാ അടിസ്ഥാനത്തില്‍ ടീമിനുവേണ്ടി കളിക്കുന്ന ഹിഗ്വെയ്ന്‍,കൊവാസിച്ച് എന്നിവരെ ടീമില്‍ നിലനിര്‍ത്താനും നിലവിലെ സാഹചര്യത്തില്‍ ചെല്‍സി നിര്‍ബന്ധിതരാകും.

Story first published: Thursday, May 9, 2019, 8:40 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+