Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍-ആഴ്‌സനല്‍ പോര് ബലാബലം, ചെല്‍സിക്ക് ഷോക്ക്; ലിവര്‍പൂള്‍ കസറി..

ലണ്ടന്‍/പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും തമ്മിലുള്ള ഗ്ലാമര്‍ പോര് ഒപ്പത്തിനൊപ്പം. മുന്‍ ചാംപ്യന്‍മാരുടെ പോര് 2-2നാണ് അവസാനിച്ചത്. എന്നാല്‍, മുന്‍ ചാംപ്യന്‍മാരായ ചെല്‍സിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. വോള്‍വ്‌സ് 2-1ന് ചെല്‍സിയെ ഞെട്ടിക്കുകയായിരുന്നു. അതേസമയം, മുന്‍ ജേതാക്കളായ ലിവര്‍പൂള്‍ ബേണ്‍ലിക്കെതിരേ തകര്‍പ്പന്‍ വിജയം നേടി മുന്നേറ്റം നടത്തി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം.

ലീഗിലെ 15ാം റൗണ്ട് പോരാട്ടത്തില്‍ ഓരോ ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ സമനില പിടിച്ചത്. പന്തടക്കത്തില്‍ പിന്നില്‍ പോയ മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ നേരിയ മുന്‍തൂക്കം നേടിയെങ്കിലും വിജയം കൊയ്യാനായില്ല. മാഞ്ചസ്റ്ററിനായി ആന്റണി മാര്‍ഷ്വല്‍, ജെസ്സി ലിന്‍ഗാര്‍ഡ് എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ആഴ്‌സനലിനായി ഷ്‌കോഡ്രാന്‍ മുസ്താഫിയും അലെക്‌സാന്‍ഡ്രെ ലകസേറ്റയും വലക്കുലുക്കി. സമനിലയോടെ ആഴ്‌സനല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്.

epl

18ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ചെല്‍സിയെ രണ്ടാംപകുതിയില്‍ രണ്ട് ഗോളുകള്‍ നിറയൊഴിച്ച് വോള്‍വ്‌സ് ഞെട്ടിക്കുകയായിരുന്നു. റൗള്‍ ജിമെനസും ഡിയോഗോ ജോട്ടയുമാണ് വോള്‍വ്‌സിനായി സ്‌കോര്‍ ചെയ്തത്. കളിയില്‍ മുന്‍തൂക്കം നേടാനായെങ്കിലും അത് മുതലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് എവേ ഗ്രൗണ്ടില്‍ ചെല്‍സിക്ക് വിനയായത്. തോല്‍വിയോടെ ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ വോള്‍വ്‌സ് 12ാം സ്ഥാനത്തേക്ക് കയറി.

എന്നാല്‍, ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ നിറയൊഴിച്ച് ബേണ്‍ലിക്കെതിരേ തകര്‍പ്പന്‍ വിജയം നേടിയത്. കളിയുടെ രണ്ടാംപകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. ജാക് കോര്‍ക്കിലൂടെയാണ് ഹോംഗ്രൗണ്ടില്‍ ബേണ്‍ലി ആദ്യം ലക്ഷ്യംകണ്ടത്. എന്നാല്‍, ജെയിംസ് മില്‍നര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഷെഹര്‍ദാന്‍ ഷാക്വിരി എന്നിവരിലൂടെ ലിവര്‍പൂള്‍ വിജയം ഗംഭീരമാക്കുകയായിരുന്നു. കളിയില്‍ മികച്ച പ്രകടനം നടത്തിയ ലിവര്‍പൂള്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകല രണ്ടാക്കി കുറയ്ക്കാനും ലിവര്‍പൂളിനായി. 15 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിക്ക് 41ഉം രണ്ടാമതുള്ള ലിവര്‍പൂളിന് 39ഉം പോയിന്റാണുള്ളത്. സതാംപ്റ്റനെ 1-3ന് തകര്‍ത്ത് ടോട്ടനം ഹോട്‌സ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സമനില നേരിട്ടു. 14 മല്‍സരങ്ങളിലെ വിജയക്കുതിപ്പിന് ശേഷമാണ് തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടിവന്നത്. സ്ട്രാസ്ബര്‍ഗാണ് 1-1ന് പിഎസ്ജിയെ പിടിച്ചുകെട്ടിയത്. കെന്നി ലാലയിലൂടെ സ്ട്രാസ്ബര്‍ഗാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, എഡിന്‍സന്‍ കവാനിയിലൂടെ പിഎസ്ജി സമനില പിടിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ മല്‍സരത്തില്‍ പിഎസ്ജിക്കായി കളത്തിലിറങ്ങിയിരുന്നില്ല. 44 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് പിഎസ്ജി.

Story first published: Thursday, December 6, 2018, 14:41 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+