Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഒഴിവാക്കിയ മൗറീന്യോയ്ക്ക് കീഴില്‍ ഇനിയും കളിക്കണം; ആഗ്രഹം വെളിപ്പെടുത്തി ഹസാര്‍ഡ്

ലണ്ടന്‍: മുന്‍ പരിശീലകന്‍ ഹോസെ മൗറീന്യോയ്ക്ക് കീഴില്‍ ഇനിയും കളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ചെല്‍സി സൂപ്പര്‍താരം ഏഡന്‍ ഹസാര്‍ഡ്. ചെല്‍സിയില്‍നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് ഹസാര്‍ഡ് മുന്‍ പരിശീലകനെ പുകഴ്ത്തി രംഗത്തെത്തിയത്. മൗറീസിയോ സാറിയാണ് നിലവില്‍ ചെല്‍സിയുടെ പരിശീലകന്‍.

കഴിഞ്ഞ 12 വര്‍ഷത്തെ കരിയറിനിടയില്‍ തനിക്ക് ആറുമാസം മാത്രമായിരുന്നു മോശം കാലമുണ്ടായിരുന്നതെന്ന് ഹസാര്‍ഡ് പറഞ്ഞു. മൗറീന്യോയുടെ കീഴിലായിരുന്നെങ്കിലും അത് തന്റെതന്നെ തെറ്റുകൊണ്ടായിരുന്നു. പ്രീമിയര്‍ലീഗ് കിരീടം നേടിയശേഷം മൗറീന്യോയോട് കൂടുതല്‍ അവധിദിവസം ചോദിച്ചിരുന്നു. എന്നാല്‍, തിരിച്ചെത്തിയശേഷം ആകെ മാറിപ്പോയെന്നും ഹസാര്‍ഡ് കുറ്റസമ്മതം നടത്തി.

edenhazard

പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നയാളാണ് മൗറീന്യോയെന്ന് ആരോപണമുണ്ട്. എന്നാല്‍, അത് മുഴുവനായും ശരിയല്ല. കിരീടം നേടിയവര്‍ഷം ഒട്ടേറെ ഗോളുകള്‍ നേടിയിരുന്നു. നല്ല മത്സരങ്ങളുമുണ്ടായി. മൗറീന്യോയുടെ ചെല്‍സിയിലെ അവസാന നാളുകളില്‍ മത്സരങ്ങള്‍ ജയിക്കാനായില്ല. ഒരിക്കല്‍ക്കൂടി ഒരു പരിശീലകന് കീഴില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് മൗറീന്യോ ആണെന്നായിരിക്കും തന്റെ മറുപടി.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിലേക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ താരം തള്ളിക്കളഞ്ഞു. റയല്‍ മാഡ്രിഡ് പോലുള്ള ടീമില്‍ കളിക്കാതെ ലോക ഫുട്‌ബോളറാകുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഹസാര്‍ഡിന്റെ വിലയിരുത്തല്‍. എന്തായാലും, സീസണ്‍ ഒടുവില്‍ ഹസാര്‍ഡ് ചെല്‍സി വിടുമെന്നകാര്യം ഏറെക്കുറെ ഉറപ്പാണ്.

Story first published: Sunday, October 14, 2018, 17:45 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+