Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും 'കടി' വിവാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും കടി വിവാദം. ഇത്തവണ ചെല്‍സി ഡിവഫന്‍ഡന്‍ ബ്രാനിസഌവ് ഇവാനോവിച്ച് ആണ് പ്രതി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ എവര്‍ട്ടന്‍ താരം ജെയിംസ് മക്കാര്‍ത്തിയെ ഇവാനോവിച്ച് കടിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവാനോവിച്ച് കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും മാരകമായ കടി അല്ലെന്നാണ് മക്കാര്‍ത്തിയുടെ വിശദീകരണം.

കടിക്കുന്നതായി തോന്നിയെന്നുമാത്രമാണ് അദ്ദേഹം പറയുന്നത്. അതേസമയം മറ്റ് എവര്‍ട്ടന്‍ കളിക്കാര്‍ ഇവാനോവിച്ച് കടിച്ചെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുയാണ്. സംഭവം വിവാദമായതോടെ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ മത്സരങ്ങളില്‍ നിന്നും വിലക്കോ പിഴയോ ഇവാനോവിച്ചിന് ലഭിച്ചേക്കാം.

branislav-ivanovic

കളിയുടെ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു സംഭവം. ജെയിംസ് മക്കാര്‍ത്തിയെ കെട്ടിപ്പിടിച്ച ഇവാനോവിക്ക് ഷോള്‍ഡറില്‍ മുഖമമര്‍ത്തുകയായിരുന്നു. വാശിയേറിയ മത്സരത്തിന്റെ അവസാന മിനിറ്റില്‍ വില്യന്‍ നേടിയ ഗോളില്‍ ചെല്‍സി മത്സരം സ്വന്തമാക്കിയെങ്കിലും ഇവാനോവിച്ചിന്റെ കടി ടീമിനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.

നേരത്തെ ഫുട്‌ബോള്‍ കളിക്കളത്തിലെ കടിക്കാരന്‍ ലൂയിസ് സുവാരസിന്റെ കടിയേറ്റുവാങ്ങിയ താരമാണ് ഇവാനോവിച്ച്. കടിയേറ്റയാള്‍ക്ക് ഡ്രാക്കുള കൂടുന്നതുപോലെ ആയിരിക്കുകയാണെന്ന് ചില ഇംഗ്ലീഷ് പത്രങ്ങള്‍ ഇവാനോവിച്ചിനെ കളിയാക്കി. ഡിഫന്‍ഡറാണെങ്കിലും ഗോളടിക്കുന്നതില്‍ പിശുക്കു കാട്ടാത്ത ഇവാനോവിച്ച് ചെല്‍സിയുടെ ജയങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്തുന്ന കളിക്കാരനാണ്. മത്സരങ്ങളില്‍ താരത്തെ വിലക്കുകയാണെങ്കില്‍ ചെല്‍സിക്ക് കനത്ത തിരിച്ചടിയാകും അത്.

Story first published: Friday, February 13, 2015, 10:00 [IST]
Other articles published on Feb 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+