വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിലക്ക് വെട്ടിക്കുറച്ചു, നോര്‍വെ യുവതാരത്തെ ടീമിലെത്തിച്ച് ചെല്‍സി, കരാര്‍ മൂന്നര വര്‍ഷത്തേക്ക്

ലണ്ടന്‍: കൈമാറ്റ ജാലകത്തിലെ ചെല്‍സിയുടെ വിലക്ക് വെട്ടിക്കുറച്ചതിന് പിന്നാലെ യുവതാരത്തെ ടീമിലെത്തിച്ച ചെല്‍സി. നോര്‍വെയുടെ അണ്ടര്‍ 17 സ്‌ട്രൈക്കര്‍ ബ്രിയാന്‍ ഫിയാബീമയുമായാണ് ചെല്‍സി കരാര്‍ ഒപ്പിട്ടത്. 16കാരനായ താരത്തെ മൂന്നരവര്‍ഷത്തെ കരാറാനുള്ളത്. ചെല്‍സി അക്കാദമിയില്‍ ഉടന്‍തന്നെ താരം ചേരുമെന്നാണ് വിവരം.

യൂത്ത് ഗെയിംസില്‍ നോര്‍വെയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് ബ്രിയാനെ ചെല്‍സി റാഞ്ചിയത്. നോര്‍വയ്ക്ക് വേണ്ടി എട്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. അതേ സമയം കരാര്‍ തുക എത്രയെന്ന് വ്യക്തമല്ല. ദി ബ്ലൂ ഫ്യൂച്ചര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി താരത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിട്ടത് ചെല്‍സിക്ക് കടുത്ത തിരിച്ചടിയായിരുന്നു.

chelsea-bryanfiabema

രോഹിതിനൊപ്പം ശിഖര്‍ ധവാനോ രാഹുലോ? ആശയക്കുഴപ്പത്തിലെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച്രോഹിതിനൊപ്പം ശിഖര്‍ ധവാനോ രാഹുലോ? ആശയക്കുഴപ്പത്തിലെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

പല പ്രമുഖ താരങ്ങളും ടീം വിട്ടതോടെ പകരക്കാരെ എത്തിക്കാനാവാതെ ചെല്‍സി വിയര്‍ത്തു. നിര്‍ണ്ണായ സമയത്ത് മൗറീസ്യോ സാറി ചെല്‍സി വിട്ട് യുവന്റസിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ ക്ലബ്ബ് കൂടുതല്‍ പ്രതിസന്ധിയിലായി. പിന്നീടെത്തിയ ലംപാര്‍ഡാണ് ചെല്‍സിയെ ഉയര്‍ത്തിക്കൊണ്ടുവന്നത്. നിലവില്‍ 22 മത്സരം കളിച്ച ചെല്‍സി 39 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെല്‍സി.

Story first published: Monday, January 13, 2020, 9:08 [IST]
Other articles published on Jan 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X