വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റെക്കോഡുകള്‍ തകര്‍ത്ത് കെപയുടെ കൂടുമാറ്റം... ഏവരെയും ഞെട്ടിച്ച് ചെല്‍സി

ലണ്ടന്‍: പുതിയ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കെപ അരിസാബെലാഗ എന്ന യുവ ഗോള്‍കീപ്പറിലൂടെ ചെല്‍സി. ചരിത്രത്തില്‍ ഒരു ഗോള്‍കീപ്പറിന് നല്‍കുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സി കെപയിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബില്‍ബാവോയില്‍ നിന്ന് വിട്ടുകിട്ടാന്‍ 71 മില്യണ്‍ യൂറോയാണ് 23 കാരനായ കെപയ്ക്കു വേണ്ടി ചെല്‍സി വാരിയെറിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ രൂപ ഏതാണ്ട് 627 കോടി രൂപയോളം വരും ഇത്. ചെല്‍സി ഒരു താരത്തിനു വേണ്ടി ചെലവാക്കുന്ന എക്കാലത്തെയും വലിയ ട്രാന്‍സ്ഫര്‍ തുക കൂടിയാണിത്. ചെല്‍സിയുമായി ഏഴു വര്‍ഷത്തെ കരാറിലാണ് കെപ ഒപ്പുവച്ചത്.

kepa

2017ല്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ആല്‍വെറോ മൊറാറ്റയ്ക്കായി 60 മില്യണ്‍ യൂറോ നല്‍കിയതായിരുന്നു ചെല്‍സിയുടെ ഇതുവരെയുള്ള വലിയ ട്രാന്‍സ്ഫര്‍ തുക. ഇതിനു പുറമേ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അലിസണിനു വേണ്ടി ലിവര്‍പൂള്‍ ചിലവഴിച്ചതായിരുന്നു ഗോള്‍കീപ്പര്‍മാരിലെ റെക്കോഡ് ട്രാന്‍സ്ഫര്‍ തുക. 66.8 മില്യണിനായിരുന്നു ലിവര്‍പൂള്‍ അലിസണിനെ സ്വന്തമാക്കിയത്. ഇതും സ്പാനിഷ് ഗോള്‍കീപ്പറായ കെപയുടെ വരവോടെ പഴങ്കഥയാവുകയായിരുന്നു. ബില്‍ബാവോയ്ക്കു വേണ്ടി 53 മല്‍സരങ്ങളില്‍ കെപ ഗോള്‍വല കാത്തിട്ടുണ്ട്.

Story first published: Thursday, August 9, 2018, 10:35 [IST]
Other articles published on Aug 9, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X