For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാങ്ക് ലംപാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

By Gokul

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ ഇതിഹാസ താരമായ ഫ്രാങ്ക് ലംപാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു പോകുന്നതായി റിപ്പോര്‍ട്ട്. 13 വര്‍ഷം ചെല്‍സിയുടെ അവിഭാജ്യ ഘടകമായിരുന്ന ഈ മുപ്പത്തിയാറുകാരന്‍ പുതിയ സീസണില്‍ അമേരിക്കന്‍ ലീഗ് ക്ലബ്ബ് ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍, ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലാണ് ലംപാര്‍ഡ് സിറ്റിക്കുവേണ്ടി ബൂട്ടണിയുക. ജനുവരിവരെ ലംപാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുണ്ടാകുമെന്ന് സിറ്റി കോച്ച് മാനുവല്‍ പെല്ലിഗ്രിനി പറഞ്ഞു. ലംപാര്‍ഡ് അടുത്തയാഴ്ചതന്നെ ടീമിനൊപ്പം പരിശീലനത്തിനായി ഇറങ്ങുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

frank-lampard

സിറ്റി മികച്ച ടീമാണ്, ലംപാര്‍ഡിന്റെ പൊസിഷനില്‍ കളിക്കുന്ന ഒരു പിടി മികച്ച താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്. അത് ലംപാര്‍ഡിനും അറിയാം. ലംപാര്‍ഡിന്റെ സാന്നിദ്ധ്യം ടീമിന്റെ കരുത്തു വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. പെല്ലഗ്രിനി വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ അടക്കം ഒട്ടേറെ നിര്‍ണായക മത്സരങ്ങളുള്ളതിനാല്‍ ലംപാര്‍ഡ് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ വെസ്റ്റ് ഹാം യുണൈറ്റഡില്‍ നിന്നും ചെല്‍സിയില്‍ എത്തിയതു മുതല്‍ ടീമിനുവേണ്ടി ആത്മാര്‍ത്ഥതയോടെ കളിച്ച താരമാണ് ലംപാര്‍ഡ്. ചെല്‍സിയിലെ തന്റെ പതിമൂന്നു വര്‍ഷത്തെ കരിയറിനിടെ നാല് എഫ്എ കപ്പ് കിരീടങ്ങള്‍, മൂന്ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്, ഒരു തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍, രണ്ട് ലീഗ് കപ്പുകള്‍, ഒരു യൂറോപാ ലീഗ് എന്നിവ ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച കളിക്കാരനാണ് ലംപാര്‍ഡ്. 649 മത്സരങ്ങളില്‍ നിന്നായി 211 ഗോളുകള്‍ നേടിയ ലംപാര്‍ഡ് ചെല്‍സിയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനുമാണ്.

Story first published: Monday, August 4, 2014, 8:00 [IST]
Other articles published on Aug 4, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+