ചെല്‍സി വിടുമെന്നകാര്യം ഹസാര്‍ഡ് ഉറപ്പിച്ചു; യൂറോപ്പാ ചാമ്പ്യന്മാരായശേഷം പറഞ്ഞത്
മാഡ്രിഡ്: ചെല്‍സി താരം ഈദന്‍ ഹസാര്‍ഡ് ക്ലബ്ബ് വിടുകയാണെന്നകാര്യം ഏറെക്കുറെ ഉറപ്പിച്ചു. യൂറോപ്പാ ലീഗ് ഫൈനലില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് കിരീടം നേടിയശേഷം താരം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇത് ഗുഡ്‌ബൈ പറയാനുള്ള സമയമാണെന്ന് ഹസാര്‍ഡ് മത്സരശേഷം പറഞ്ഞു. രണ്ടു ഗോളടിക്കുകയും ഒരുഗോളിന് അവസരമൊരുക്കുകയും ചെയ്ത ഹസാര്‍ഡാണ് ടീമിന് കിരീടം സമ്മാനിച്ചത്.

പ്രീമിയര്‍ ലീഗില്‍ കളിക്കണമെന്നത് തന്റെ സ്വപ്‌നമായിരുന്നെന്ന് ഹസാര്‍ഡ് പറഞ്ഞു. ഏഴുവര്‍ഷം താനത് സാധിച്ചു. ഇത് ഗുഡ്‌ബൈ പറയാനുള്ള സമയമാണ്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ട്. യൂറോപ്പാ ഫൈനലിന്റെ രണ്ടാം പകുതിയില്‍ തങ്ങള്‍ മികച്ച രീതിയിലാണ് കളിച്ചത്. ട്രോഫി നേടാന്‍ കഴിഞ്ഞത് മഹത്തായ കാര്യമാണെന്നും ഹസാര്‍ഡ് പറഞ്ഞു.
2012ലാണ് താരം ചെല്‍സിയിലെത്തുന്നത്. 2015ലും, 2017ലും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഒരുതവണ ലീഗ് കപ്പും എഫ് എ കപ്പും ചെല്‍സിക്കൊപ്പം ഹസാര്‍ഡ് നേടുകയുണ്ടായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ദുര്‍ബലരായ റയല്‍ മാഡ്രിഡിലേക്കാണ് താരം ഈ സീസണില്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ശതകോടികളുടെ വാഗ്ദാനം റയല്‍ ഇതിനകംതന്നെ താരത്തിനായി നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍തന്നെ ഹസാര്‍ഡ് ചെല്‍സി വിടാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, റയല്‍ മാഡ്രിഡുമായുള്ള കരാര്‍ തുകയില്‍ തീരുമാനമാകാതെ വന്നതോടെയാണ് താരം ടീമില്‍ തുടര്‍ന്നത്. ഹസാര്‍ഡിന്റെ തീരുമാനം എന്തായാലും തങ്ങള്‍ അതിനെ ബഹുമാനിക്കണമെന്നാണ് ചെല്‍സി പരിശീലകന്‍ സാറിയുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications