വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെല്‍സിയെ യൂറോപ്പാ ഫൈനലിലെത്തിച്ചതിന് പിന്നാലെ ലൂയിസിന് രണ്ടുവര്‍ഷത്തെ കരാര്‍ കൂടി

ലണ്ടന്‍: ചെല്‍സിയെ യൂറോപ്പാ ലീഗിന്റെ ഫൈനലിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതിന്റെ പിന്നാലെ പ്രതിരോധനിരതാരം ഡേവിഡ് ലൂയിസിന് ക്ലബ്ബ് രണ്ടുവര്‍ഷത്തെ കരാര്‍കൂടി പുതുക്കി നല്‍കി. ഇതോടെ 2021വരെ ലൂയിസ് ചെല്‍സിയില്‍ തുടരും. ഐന്‍ട്രാക്ട്ര് ഫ്രാങ്ക്ഫുര്‍ട്ടിനെതിരായ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു ലൂയിസിന്റെ തകര്‍പ്പന്‍ രക്ഷപ്പെടുത്തല്‍. പിന്നീട് പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ ചെല്‍സി ജയം സ്വന്തമാക്കിയിരുന്നു.

davidluiz

ചെല്‍സിയില്‍ തുടരാനായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ലൂയിസ് പറഞ്ഞു. ഈ ക്ലബ്ബിനെ താന്‍ അതിരറ്റ് സ്‌നേഹിക്കുന്നു. ഒരു യുവതാരത്തെപ്പോലെ ഇപ്പോഴും തനിക്ക് ഭാവിപ്രതീക്ഷകളുണ്ട്. യൂറോപ്പാ ലീഗിന്റെ ഫൈനലിലെത്തിയതിനൊപ്പം പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരവും തങ്ങള്‍ക്കുണ്ടെന്നും ടീമിനുവേണ്ടി തന്നാലാകുന്നതെല്ലാം നല്‍കുമെന്നും ലൂയിസ് പറഞ്ഞു.

ടീം ഇന്ത്യയുടെ ഭാവി അവന്റെ കൈകളില്‍... എന്തൊരു പ്ലെയര്‍, പക്ഷെ ലോകകപ്പ് ടീമില്‍ ഇല്ല!! ടീം ഇന്ത്യയുടെ ഭാവി അവന്റെ കൈകളില്‍... എന്തൊരു പ്ലെയര്‍, പക്ഷെ ലോകകപ്പ് ടീമില്‍ ഇല്ല!!

അന്റോണിയോ കോന്റെയ്ക്ക് കീഴില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ ബുദ്ധിമുട്ടിയ ലൂയിസിന് മൗറീസിയോ സാറി പ്രഥമ പരിഗണന നല്‍കിയിരുന്നു. സീസണില്‍ ചെല്‍സിയുടെ പ്രധാന പ്രതിരോധഭടനായി ലൂയിസിനെയാണ് സാറി നിയോഗിച്ചത്. സാറിക്കു കീഴില്‍ മികച്ച പ്രകടനം നടത്താനും ലൂയിസിന് കഴിഞ്ഞു. ചെല്‍സിക്കായി 246 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെയായി 18 ഗോളുകളും നേടിയിട്ടുണ്ട്. 2011ലാണ് ബ്രസീലിയന്‍ ചെല്‍സിയിലെത്തുന്നത്. പിന്നീട് രണ്ടുവര്‍ഷം പിഎസ്ജിക്കായി കളിക്കാനായി പോയെങ്കിലും 2016ല്‍ വീണ്ടും ചെല്‍സിയിലെത്തി.

Story first published: Saturday, May 11, 2019, 11:03 [IST]
Other articles published on May 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X