Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിനെ പിടിച്ചു കെട്ടി വെസ്റ്റ്ഹാം, ടോട്ടനമിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അപരാജിതരായി ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സതംപ്ടണ്‍ ടീമുകള്‍ക്ക് ഹോംഗ്രൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. ചെല്‍സി വെസ്റ്റ് ബ്രോമിനെയും മാഞ്ചസ്റ്റര്‍ ടോട്ടനം ഹോസ്പറിനെയും സതംപ്ടണ്‍ മിഡില്‍സ്ബറോയെയും തോല്‍പ്പിച്ചു. അതേ സമയം ലിവര്‍പൂള്‍ ഹോം മാച്ചില്‍ 2-2ന് വെസ്റ്റ്ഹാമിനോട് സമനിലയായി.

തുടര്‍ച്ചയായ ഒമ്പതാം ജയവുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. വെസ്റ്റ്‌ബ്രോമിനെ ഡിയഗോ കോസ്റ്റയുടെ ഏക ഗോളില്‍ കീഴടക്കിയാണ് ചെല്‍സി ആഴ്‌സണല്‍ ഒരു ദിവസം കൈയ്യടക്കിയ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. എഴുപത്താറാം മിനുട്ടിലായിരുന്നു സ്പാനിഷ് സ്‌ട്രൈക്കര്‍ കോസ്റ്റയുടെ വിജയഗോള്‍.

 manchester-united-logo

15 മത്സരങ്ങളില്‍ 37 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക്. ഇത്രയും മത്സരങ്ങളില്‍ 34 പോയിന്റുള്ള ആഴ്‌സണലാണ് രണ്ടാം സ്ഥാനത്ത്. 31 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും മുപ്പത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും. ചെല്‍സിയോട് തോറ്റ വെസ്റ്റ്‌ബ്രോം ഇരുപത് പോയിന്റുമായി എട്ടാം സ്ഥാനത്ത്. 24 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്തും 27 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തും. 20 പോയിന്റുമായി സതംപ്ടണ്‍ പത്താം സ്ഥാനത്തേക്ക് കയറി.

ലീഗ് സീസണില്‍ കോസ്റ്റയുടെ പന്ത്രണ്ടാം ഗോളാണിത്. കഴിഞ്ഞ സീസണിലും പതിനഞ്ച് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ കോസ്റ്റ പന്ത്രണ്ട് ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ എട്ട് ലീഗ് മത്സരങ്ങളില്‍ 22 ഗോളുകള്‍ നേടിയെ ചെല്‍സിക്കെതിരെ സമനില ലക്ഷ്യമിട്ടായിരുന്നു വെസ്റ്റ്‌ബ്രോം കളിച്ചത്. എന്നാല്‍, സെസ്‌ക് ഫാബ്രിഗസിന്റെ പാസില്‍ എഴുപത്താറാം മിനുട്ടില്‍ കോസ്റ്റയുടെ മികച്ച ഫിനിഷിംഗില്‍ വല കുലുങ്ങി. എന്‍ഗോലോ കാന്റെയും പെഡ്രോയും സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് നീലപ്പടയുടെ വിജയമാര്‍ജിന്‍ 1-0 ല്‍ നിര്‍ത്തി.

ഹെന്റിക് മഹിതരിയാന്റെ കന്നി പ്രീമിയര്‍ ലീഗ് ഗോളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. പോള്‍ പോഗ്ബ മികച്ച ഫോമിലേക്കുയര്‍ന്ന കളിയില്‍ അദ്ദേഹത്തിന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചത് നിര്‍ഭാഗ്യമായി. തുടരെ മൂന്ന് കളികളില്‍ ജയമില്ലാതെ ഉഴറിയ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് കളം വിട്ടത്.

അമ്പത്തിമൂന്നാം മിനുട്ടില്‍ ബൗഫലാണ് മിഡില്‍സ്ബറോക്കെതിരെ സതംപ്ടണിന്റെ വിജയഗോള്‍ നേടിയത്.

ശനിയാഴ്ച ആഴ്‌സണല്‍ 3-1ന് സ്റ്റോക് സിറ്റിയെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ശ്രദ്ധേയമായത് നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി 4-2ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തതാണ്. ജാമി വര്‍ഡിയുടെ ഹാട്രിക്ക് ബലത്തിലാണ് ലെസ്റ്റര്‍ ജയിച്ച് കയറിയത്.

ഗോള്‍ നില

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0 ടോട്ടനം

ചെല്‍സി 1-0 വെസ്റ്റ്‌ബ്രോം

സതംപ്ടണ്‍ 1-0 മിഡില്‍സ്ബറോ

ലിവര്‍പൂള്‍ 2-2 വെസ്റ്റ്ഹാം

Story first published: Monday, December 12, 2016, 9:43 [IST]
Other articles published on Dec 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+