
ഹസാദ് ഫോമില്‍ തന്നെ..
ചെല്‍സി നേടിയ രണ്ടാം ഗോള്‍ ബെല്‍ജിയം താരം എദെന്‍ ഹസാദിന്റെ ബൂട്ടില്‍ നിന്നായിരുന്നു. സീസണിലെ പതിനാലാം ഗോളായിരുന്നു ഹസാദിനിത്. ചെല്‍സിയെ കിരീടത്തിലേക്ക് കുതിപ്പിക്കുന്നതില്‍ ഹസാദിന്റെ പ്രകടനം നിര്‍ണായകമാണ്. പതിനേഴാം മിനുട്ടില്‍ സ്മിത്തിന്റെ സെല്‍ഫ് ഗോളില്‍ ചെല്‍സി മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ഹസാദിന്റെ ഗോളടി. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ജോഷ്വ കിംഗിന്റെ ഗോളില്‍ ബൗണ്‍മൗത് ഒരു ഗോള്‍ മടക്കി. അറുപത്തെട്ടാം മിനുട്ടില്‍ മാര്‍കോസ് അലോണ്‍സോയുടെ ഗോളില്‍ ചെല്‍സി ആധികാരിക ജയം സ്വന്തമാക്കി.

ടോട്ടനം ഹൈ ഫോമില്‍...
ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ ടോട്ടനം ഹോസ്പര്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വാട്‌ഫോഡിനെ തകര്‍ത്തു. ആദ്യപകുതിയില്‍ ടോട്ടനം 3-0ന് മുന്നിട്ട് നിന്നു. ഡെലി ആലീ മുപ്പത്തിമൂന്നാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടി. മുപ്പത്തൊമ്പതാം മിനുട്ടില്‍ എറിക് ഡയറും ഗോളടിച്ചതോടെ ടോട്ടനം ജയം ഉറപ്പിച്ചു. എന്നാല്‍ ഡബിള്‍ നേടി സൊന്‍ ഹ്യുംഗ് മിന്‍ വീണ്ടും ഫോം തെളിയിച്ചു. നാല്‍പ്പത്തിനാലാം മിനുട്ടിലും അമ്പത്തിനാലാം മിനുട്ടിലുമാണ് ഹ്യുംഗ് മിന്റെ സ്‌കോറിംഗ്.

ബ്രസീലിയന്‍ കരുത്തില്‍ ലിവര്‍പൂള്‍..
ഹള്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി അഗ്യുറോ, ഡെല്‍ഫ് സ്‌കോര്‍ ചെയ്തു. ആദ്യ ഗോള്‍ സെല്‍ഫായിരുന്നു. സ്റ്റോക് സിറ്റിക്കെതിരെ ബ്രസീലിയന്‍ താരങ്ങളായ കൊട്ടീഞ്ഞോയും ഫിര്‍മിനോയും രണ്ടാം പകുതിയില്‍ രണ്ട് മിനുട്ടിനിടെ (70, 72) ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ലിവര്‍പൂളിന്റെ ജയം.

ഗോള്‍ നില
ടോട്ടനം 4-0 വാട്‌ഫോഡ്
മ. സിറ്റി 3-1 ഹള്‍
മിഡില്‍സ്ബറോ 0-0 ബണ്‍ലി
സ്‌റ്റോക് 1-2 ലിവര്‍പൂള്‍
വെസ്റ്റ് ബ്രോം 0-1 സതംപ്ടണ്‍
വെസ്റ്റ്ഹാം 1-0 സ്വാന്‍സി
ബൗണ്‍മൗത് 1-3 ചെല്‍സി


Click it and Unblock the Notifications


