
ഹസാദിന്റെ ഡബിളില്‍ ചെല്‍സി...
ബെല്‍ജിയം ഫോര്‍വേഡ് എദെന്‍ ഹസാദിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. പത്താം മിനുട്ടില്‍ ഹസാദിലൂടെ ലീഡെടുത്ത ഹോം ടീമിനെതിരെ ഇരുപത്താറാം മിനുട്ടില്‍ സെര്‍ജിയോ അഗ്യുറോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചു. മുപ്പത്തഞ്ചാം മിനുട്ടില്‍ ഹസാദിലൂടെ ചെല്‍സി വീണ്ടും മുന്നിലെത്തി (2-1). രണ്ടാം പകുതിയില്‍ ഗോളുകള്‍ പിറക്കാതെ വന്നത് കാണികളെ നിരാശപ്പെടുത്തി.

ഗണ്ണേഴ്‌സ് ഫയര്‍ ചെയ്തു...
നാട്ടുകാര്‍ക്ക് മുന്നില്‍ ആഴ്‌സണലും കരുത്തറിയിച്ചു. വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് തകര്‍ത്തത്. മെസുറ്റ് ഒസില്‍, തിയോ വാല്‍ക്കോട്ട്, ജിറൂദ് ഗോളുകള്‍ നേടി.

ടോട്ടനം ഇഞ്ചുറി ടൈമില്‍ ജയിച്ചു കയറി !
സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്. പതിനൊന്നാം മിനുട്ടില്‍ റൗട്‌ലെഡ്ജിന്റെ ഗോളില്‍ സ്വാന്‍സിയാണ് ആദ്യം ഗോളടിച്ചത്. ആദ്യ പകുതിയില്‍ ഹോം ടീം ലീഡ് നിലനിര്‍ത്തുകയും ചെയ്തു. രണ്ടാം പകുതിയിലും ലീഡ് തുടര്‍ന്നതോടെ ടോട്ടനം അട്ടിമറിയുടെ ഭീഷണിയില്‍. എണ്‍പത്തെട്ടാം മിനുട്ടില്‍ ഡെലെ ആലിയുടെ ഗോളില്‍ ആവേശകരമായ സമനില. ഇഞ്ചുറി ടൈമിലെ ആദ്യ മിനുട്ടില്‍ സുന്‍ ഹ്യുംഗ് മിനിലൂടെ 2-1ന് മുന്നില്‍. മൂന്ന് മിനിട്ടിനുള്ളില്‍ എറിക്‌സനിലൂടെ 3-1ന് തകര്‍പ്പന്‍ ജയം.

ലിവര്‍പൂള്‍ ജയം കൈവിട്ടു...
ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ ഏഴാം മിനുട്ടില്‍ പിറകിലായി. ബൗണ്‍മൗത്തിനായി അഫോബെയാണ് സ്‌കോര്‍ ചെയ്തത്. കുട്ടീഞ്ഞോയും ഒറിഗിയും ഇരുപകുതികളിലായി നേടിയ ഗോളുകളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. എണ്‍പത്തേഴാം മിനുട്ടില്‍ കിംഗിലൂടെ ബൗണ്‍മൗത് സമനില പിടിച്ചു.

പോയിന്റ് ടേബിള്‍ (ടീം,മത്സരം, പോയിന്റ് ക്രമം)
ചെല്‍സി 30 72
ടോട്ടനം 30 65
ലിവര്‍പൂള്‍ 31 60
മ. സിറ്റി 30 58
ആഴ്‌സണല്‍ 29 54
മാഞ്ചസ്റ്റര്‍ യു. 29 54

ഗോള്‍ നില..
ആഴ്‌സണല്‍ 3-0 വെസ്റ്റ്ഹാം
ഹള്‍ 4-2 മിഡില്‍സ്ബറോ
സതംപ്ടണ്‍ 3-1 ക്രിസ്റ്റല്‍പാലസ്
സ്വാന്‍സി 1-3 ടോട്ടനം
ചെല്‍സി 2-1 മാഞ്ചസ്റ്റര്‍ സിറ്റി
ലിവര്‍പൂള്‍ 2-2 ബൗണ്‍മൗത്
ബണ്‍ലി 1-0 സ്റ്റോക് സിറ്റി
ലെസ്റ്റര്‍ സിറ്റി 2-0 സണ്ടര്‍ലാന്‍ഡ്
വാട്‌ഫോഡ് 2-0 വെസ്റ്റ് ബ്രോംവിച് ആല്‍ബിയന്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-1 എവര്‍ട്ടന്‍


Click it and Unblock the Notifications














