Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഒന്നാം സ്ഥാനത്ത് കുതിച്ചു, കരുത്തറിയിച്ച് ലിവര്‍പൂള്‍, മൂന്നു മാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സിറ്റി, ഇബ്രാ ഗോളില്‍ യുനൈറ്റഡ്!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിഡ്‌വീക്ക് പോരാട്ടങ്ങളില്‍ പ്രമുഖര്‍ക്കെല്ലാം ജയം. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോസ്പര്‍ ക്ലബ്ബുകളാണ് വ്യാഴം പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയത്.

തുടരെ പത്താം ജയവുമായി ചെല്‍സി...

സണ്ടര്‍ലാന്‍ഡിന്റെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. നാല്‍പതാം മിനുട്ടില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഫാബ്രിഗസാണ് വിജയഗോള്‍ നേടിയത്. ലീഗില്‍ തുടര്‍ച്ചയായ പത്താം ജയമാണ് ചെല്‍സിയുടേത്. പതിനാറ് മത്സരങ്ങളില്‍ നാല്‍പത് പോയിന്റുമായി അന്റോണിയോ കോന്റെയുടെ നീലപ്പട ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.


ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്..

എവേ മാച്ചില്‍ മിഡില്‍സ്ബറോടെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഇംഗ്ലണ്ട് താരം ആദം ലല്ലാന (29,68)യുടെ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിന് മികച്ച ജയമൊരുക്കിയത്. അറുപതാം മിനുട്ടില്‍ ഒറിഗിയും ലക്ഷ്യം കണ്ടു. സീസണില്‍ ലല്ലാന അഞ്ച് ഗോളുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തുടരെ അഞ്ചാം മത്സരത്തിലും സ്‌കോര്‍ ചെയ്ത് ഒറിഗിയും മാറ്ററിയിച്ചു. പതിനാറ് മത്സരങ്ങളില്‍ 34 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 34 പോയിന്റുമായി ഒപ്പമുള്ള ആഴ്‌സണലിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. പതിനഞ്ച് പോയന്റുമായി മിഡില്‍സ്ബറോ പതിനേഴാം സ്ഥാനത്തേക്ക് വീണു.

മാഞ്ചസ്റ്ററിന് പോഗ്ബ-ഇബ്രാ യുനൈറ്റഡ് !

കോച്ച് മൗറിഞ്ഞോ ടീമിലെത്തിച്ച രണ്ട് താരങ്ങളുടെ മികച്ച പരസ്പരധാരണയില്‍ സ്വന്തമാക്കിയ രണ്ട് ഗോളുകള്‍ ! ക്രിസ്റ്റല്‍പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചതിന്റെ പൊരുള്‍ ഇതായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോഗ്ബ ഗോള്‍ നേടിയത് ഇബ്രായുടെ പാസിലായുരുന്നെങ്കില്‍ എണ്‍പത്തെട്ടാം മിനുട്ടില്‍ ഇബ്രായുടെ ഗോള്‍ പോഗ്ബയുടെ മനസമ്മതത്തോടെയുള്ളതായിരുന്നു. ഇബ്രായുടെ ഒമ്പതാം പ്രീമിയര്‍ ലീഗ് ഗോളായിരുന്നു യുനൈറ്റഡിന്റെ ജയം ഉറപ്പിച്ചത്. അറുപത്താറാം മിനുട്ടില്‍ അക്ആര്‍തറായിരുന്നു ക്രിസ്റ്റല്‍പാലസിനായി ഗോളടിച്ചത്. 27 പോയിന്റുമായി യുനൈറ്റഡ് ആറാം സ്ഥാനത്തും പതിനഞ്ച് പോയിന്റുമായി ക്രിസ്റ്റര്‍പാലസ് പതിനാറാം സ്ഥാനത്തും.

ഹോം ഗ്രൗണ്ടില്‍ സിറ്റിയുടെ തിരിച്ചുവരവ്

മൂന്ന് മാസത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ഹോം മാച്ചില്‍ ജയിക്കുന്ന കാഴ്ചയായിരുന്നു വാട്‌ഫോഡിനെതിരെ. അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ പാബ്ലോ സബലെറ്റയും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വയും സിറ്റിക്കായി സ്‌കോര്‍ ചെയ്തു. 2014 ഡിസംബര്‍ പത്തിന് ചാമ്പ്യന്‍സ് ലീഗില്‍ റോമക്കെതിരെ ഗോളടിച്ചതിന് ശേഷം സബലെറ്റയുടെ ആദ്യ സ്‌കോറിംഗായിരുന്നു വാട്‌ഫോഡിനെതിരെ കണ്ടത്. 16 മത്സരങ്ങളില്‍ 33 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്താണ്.

എറിക്‌സന്റെ ഡബിളില്‍ ടോട്ടനം

ഡെന്‍മാര്‍ക്ക് രാജ്യാന്തര താരം ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഇരട്ട ഗോളുകള്‍ ഹള്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മികച്ച ജയമൊരുക്കി (3-0). വാന്യാമയാണ് (73 മിനുട്ട്) മറ്റൊരു സ്‌കോറര്‍. രാജ്യത്തിനും ക്ലബ്ബിനുമായി സീസണില്‍ എറിക്‌സന്‍ നേടുന്ന പത്താം ഗോളായിരുന്നു അറുപത്തിമൂന്നാം മിനുട്ടില്‍ ഹള്‍ സിറ്റിക്കെതിരായ രണ്ടാം ഗോള്‍. പതിനാലാം മിനുട്ടിലായിരുന്നു എറിക്‌സന്റെ ആദ്യ ഗോള്‍. 16 മത്സരങ്ങളില്‍ 30 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്ത്.

ഗോള്‍ നില

മിഡില്‍സ്ബറോ 0-3 ലിവര്‍പൂള്‍

സണ്ടര്‍ലാന്‍ഡ് 0-1 ചെല്‍സി

വെസ്റ്റ്ഹാം യുനൈറ്റഡ് 1-0 ബണ്‍ലി

ക്രിസ്റ്റല്‍പാലസ് 1-2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

മാഞ്ചസ്റ്റര്‍ സിറ്റി 2-0 വാട്‌ഫോഡ്

സ്റ്റോക് സിറ്റി 0-0 സതംപ്ടണ്‍

ടോട്ടനം ഹോസ്പര്‍ 3-0 ഹള്‍ സിറ്റി

വെസ്റ്റ്‌ബ്രോംവിച് ആല്‍ബിയന്‍ 3-1 സ്വാന്‍സി

Story first published: Thursday, December 15, 2016, 9:00 [IST]
Other articles published on Dec 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+