Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് സമനിലക്കുരുക്ക്... കെയ്ന്‍ ഷോയില്‍ ടോട്ടനം, റയല്‍ ഞെട്ടി

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്കു സമനിലയോടെ തിരിച്ചടി നേരിട്ടു. സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഗോളടിമികവ് തുടര്‍ന്നപ്പോള്‍ ടോട്ടനം ഹോട്‌സ്പര്‍ തകര്‍പ്പന്‍ ജയം കൊയ്തു. എവര്‍ട്ടനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സ്പര്‍സ് തുരത്തിയത്.

അതേസമയം, സ്‌പെയിനില്‍ റയല്‍ മാഡ്രിഡിന്റെ നില കൂടുതല്‍ പരുങ്ങലിലേക്ക് നീങ്ങുന്നു. ഹോംഗ്രൗണ്ടില്‍ റയല്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. വിയ്യാറയലിനോടാണ് റയല്‍ പരാജയപ്പെട്ടത്. വലന്‍സിയ, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ ജയത്തോടെ മുന്നേറ്റം നടത്തി.

അവസരം കൈവിട്ട് ബ്ലൂസ്

അവസരം കൈവിട്ട് ബ്ലൂസ്

ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് ചെല്‍സി നഷ്ടപ്പെടുത്തിയത്. ലെസ്റ്ററിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി രണ്ടാമതെത്താന്‍ ബ്ലൂസിനാവുമായിരുന്നു.
ചെല്‍സിയുടെ മൈതാനത്തു നടന്ന കളിയില്‍ ലെസ്റ്ററിനായിരുന്നു മുന്‍തൂക്കം. കൂടുതല്‍ ഗോളവസരങ്ങളും ലഭിച്ചത് ലെസ്റ്ററിനായിരുന്നു. 68ാം മിനിറ്റില്‍ ബെന്‍ ചില്‍വെല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് ലെസ്റ്റര്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും ആനുകൂല്യം മുതലെടുക്കാന്‍ ലെസ്റ്ററിനായില്ല.

എവര്‍ട്ടന്‍ നിഷ്പ്രഭം

എവര്‍ട്ടന്‍ നിഷ്പ്രഭം

ടോട്ടനത്തിനെതിരേ നിരാശാജനകമായ പ്രകടനമാണ് സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ടീമായ എവര്‍ട്ടന്‍ കാഴ്ചവച്ചത്. 26ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്‍ നേടിയ ഗോളില്‍ ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡുമായാണ് ടോട്ടനം കളംവിട്ടത്. രണ്ടാംപകുതിയില്‍ കെയ്ന്‍ ഷോയ്ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്.
47, 59 മിനിറ്റുകളില്‍ കെയ്ന്‍ ഇരട്ടഗോളോടെ കസറിയതോടെ സ്പര്‍സ് വിജയമുറപ്പാക്കി. ഫൈനല്‍ വിസിലിന് ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ സ്പര്‍സിന്റെ ഗോള്‍പട്ടിക തികച്ചു.ഈ ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് ടോട്ടനം ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 1-0ന് ബേണ്‍ലിയെയും വെസ്റ്റ്ഹാം 4-1ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും വെസ്റ്റ്‌ബ്രോം 2-0ന് ബ്രൈറ്റണിനെയും തോല്‍പ്പിച്ചു. സതാംപ്റ്റന്‍-വാട്‌ഫോര്‍ഡ് (2-2), സ്വാന്‍സി-ന്യൂകാസില്‍ (1-1) മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

വിയ്യാറയലിന് ചരിത്ര വിജയം

വിയ്യാറയലിന് ചരിത്ര വിജയം

സ്പാനിഷ് ലീഗില്‍ കിരീടം നിലനിര്‍ത്താമെന്ന റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷളാണ് വിയ്യാറയലിനെതിരായ തോല്‍വിയോടെ അവസാനിച്ചത്. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പാബ്ലോ ഫോര്‍നാല്‍സ് നേടിയ ഗോള്‍ റയലിന്റെ കഥ കഴിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍നാബുവില്‍ റയല്‍ വെന്നിക്കൊടി പാറിക്കുന്നത്. സീസണില്‍ റയലിന്റെ നാലാം പരാജയമാണിത്.
റയല്‍ കോച്ച് സിനദിന്‍ സിദാന്റെ ഭാവി ഈ പരാജയത്തോടെ തുലാസിലാവുകയും ചെയ്തു. ലീഗില്‍ ഒന്നാമതുള്ള റയലിനേക്കാള്‍ 16 പോയിന്റ് മുന്നിലാണ് ബാഴ്‌സ.
ലീഗിലെ മറ്റു മല്‍സങ്ങളില്‍ ജിറോണ 6-0ന് ലാസ് പാല്‍സിനെയും അത്‌ലറ്റികോ മാഡിഡ് 1-0ന് ഐബറിനെയും വലന്‍സിയ 2-1ന് ഡിപോര്‍ട്ടീവോയെയും തോല്‍പ്പിച്ചു.

ലീപ്ഷിഗിനും മാഴ്‌സെയ്ക്കും ജയം

ലീപ്ഷിഗിനും മാഴ്‌സെയ്ക്കും ജയം

ജര്‍മന്‍ ലീഗില്‍ ലീപ്ഷിഗ് തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. ഷാല്‍ക്കെയെ 3-1ന് ലീപ്ഷിഗിനെ തകര്‍ക്കുകയായിരുന്നു. നെബി കെയ്റ്റ, ടിമോ വെര്‍ണര്‍, ബ്രൂമ എന്നിവരാണ് ലീപ്ഷിഗിന്റെ സ്‌കോറര്‍മാര്‍.
ഫ്രഞ്ച് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഴ്‌സെ 3-0ന് റെന്നസിനെ തുരത്തി. മറ്റു മല്‍സരങ്ങളില്‍ ലില്ലെ 1-0ന് കെയ്‌നിനെയും ബോര്‍ഡോ 1-0ന് ട്രോയസിനെയും പരാജയപ്പെടുത്തി. മൊണാക്കോ-മോണ്ട്‌പെല്ലിയര്‍ മല്‍സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു.

Story first published: Sunday, January 14, 2018, 10:22 [IST]
Other articles published on Jan 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+