Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഇതിഹാസതാരം ഫ്രാങ്ക് ലംപാര്‍ഡ് ഇനി പരിശീലകന്റെ കുപ്പായത്തിലേക്ക്

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് മധ്യനിരക്കാരന്‍ ഫ്രാങ്ക് ലംപാര്‍ഡ് പുതിയ റോളിലേക്ക്. ശരിയായ അവസരം ലഭിച്ചാല്‍ മാനേജ്‌മെന്റ് റോളില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് ഈ മുന്‍ ചെല്‍സി താരം വ്യക്തമാക്കി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കോച്ചിംഗ് യോഗ്യതകള്‍ പൂര്‍ത്തിയാക്കി വരുന്ന ലംപാര്‍ഡ് ഇപ്പോള്‍ മാനേജിംഗ് തസ്തിക ഒഴിഞ്ഞ് കിടക്കുന്ന ഇപ്‌സ്വിച്ച് ടൗണിനെ നയിക്കുമെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

'ചെല്‍സിയില്‍ മണിക്കൂറുകളോളം പരിശീലനം നടത്തുന്നുണ്ട്. ഒപ്പം കോച്ചിംഗ് എ ലൈസന്‍സും കൈയിലെത്തി, അതുകൊണ്ട് ഇനിയൊരു നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്, സമയം ശരിയായാല്‍ കാര്യങ്ങള്‍ തീരുമാനിക്കും', ലംപാര്‍ഡ് വ്യക്തമാക്കി. താരങ്ങളെ വികസിപ്പിച്ചെടുക്കാനും, അവര്‍ക്ക് കളിമികവും പകര്‍ന്നു നല്‍കാന്‍ കഴിയണം, ഒരു നല്ല മാനേജറാണെന്ന് തെളിയിക്കേണ്ടതുണ്ട്, താരം കൂട്ടിച്ചേര്‍ത്തു.

lampard

1999 മുതല്‍ 2014 വരെയുള്ള കാലത്ത് 106 തവണ ഇംഗ്ലീഷ് കുപ്പായത്തിലിറങ്ങിയ ലംപാര്‍ഡ് ചെല്‍സിയ്‌ക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, നാല് എഫ്എ കപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് താരങ്ങളെ കോച്ചിംഗിലേക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന താരം മുന്‍ ഇംഗ്ലീഷ് സഹതാരം സ്റ്റീവന്‍ ജെറാഡിന്റെ തീരുമാനത്തിനും ഉറച്ച പിന്തുണ നല്‍കുന്നു. 2016-ല്‍ റിട്ടയര്‍മെന്റിന് ശേഷം ലിവര്‍പൂളിന്റെ ഡെവലപ്‌മെന്റ് സ്‌ക്വാഡിനെ പരിശീലിപ്പിക്കുന്ന ജെറാഡ് സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സുമായി ചര്‍ച്ചയിലാണ്.

കളി നിര്‍ത്തിയ ഉടന്‍ ജെറാഡ് കോച്ചാകുന്നതിനെ വിമര്‍ശിക്കുന്നവരെ ലംപാര്‍ഡ് തള്ളി. എവിടെയെങ്കിലും കഴിവ് തെളിയിക്കാന്‍ ഇടംലഭിക്കാതെ എങ്ങിനെയാണ് അനുഭവസമ്പത്ത് ഉണ്ടാവുകയെന്നാണ് ലംപാര്‍ഡ് ചോദിക്കുന്നത്.

Story first published: Friday, May 4, 2018, 8:30 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+