For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ് എ കപ്പില്‍ മാഞ്ചസ്റ്ററിനെ വീഴ്ത്തി ചെല്‍സി സെമിയില്‍, പോഗ്ബയെ നിഷ്പ്രഭമാക്കി മിഡ്ഫീല്‍ഡില്‍ കാന്റെയുടെ തേരോട്ടം!

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കൊലകൊമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുള്ള എഫ് എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അന്റോണിയോ കോന്റെയുടെ നീലപ്പടക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ചെല്‍സി സെമിഫൈനലില്‍ പ്രവേശിച്ചു. അമ്പത്തൊന്നാം മിനുട്ടില്‍ മിഡ്ഫീല്‍ഡല്‍ കാന്റെയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. മുപ്പത്തഞ്ചാം മിനുട്ടില്‍ ഹെരേരക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്തപ്രഹരമായി.

പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് മുന്നേറുന്ന ചെല്‍സിക്ക് എഫ് എ കപ്പ് മുന്നേറ്റത്തോടെ ആഭ്യന്തര സീസണില്‍ ഇരട്ടക്കിരീടം എന്ന സ്വപ്‌നം തെളിഞ്ഞു.

conte

ടച് ലൈനിലും പോരാട്ടം...

മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറിഞ്ഞോയും ചെല്‍സി കോച്ച് കാന്റെയും ടച് ലൈനിന് പുറത്ത് വെച്ച് പൊരിഞ്ഞ വാക്കേറ്റമുണ്ടായി. ഹെരേരക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് മൗറിഞ്ഞോക്ക് നിലവിട്ടത്. മുന്‍ കോച്ചാണെന്ന ബഹുമാനമൊന്നും ചെല്‍സി ആരാധകര്‍ മൗറിഞ്ഞോക്ക് നല്‍കിയില്ല. അവരും മൗറിഞ്ഞോക്കെതിരെ മോശമായി പ്രതികരിച്ചു.

പോഗ്ബയെ കടത്തിവെട്ടി കാന്റെ

ചെല്‍സി മിഡ്ഫീല്‍ഡര്‍ കാന്റെയായിരുന്നു താരം. എഴുപത് പാസുകളും അതില്‍ തന്നെ 84.3 ശതമാനം കൃത്യതയുമായി കാന്റെ പ്രതിഭയറിയിച്ചപ്പോള്‍ മാഞ്ചസ്റ്ററിന്റെ വന്‍ ട്രാന്‍സ്ഫര്‍ ആയ പോള്‍ പോഗ്ബ തികഞ്ഞ പരാജയമായി. ആകെ ഇരുപത്തേഴ് പാസുകളാണ് പോഗ്ബക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

സെമിഫൈനല്‍ ഇവര്‍ തമ്മില്‍

ചെല്‍സി - ടോട്ടനം ഹോസ്പര്‍

ആഴ്‌സണല്‍ - മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Tuesday, March 14, 2017, 9:04 [IST]
Other articles published on Mar 14, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+