Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത; യുണൈറ്റഡിന് യോഗ്യതയില്ല, ആഴ്‌സണല്‍ കുരുങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ചെല്‍സി അടുത്ത സീസണിലേക്കുള്ള ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യതനേടി. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യോഗ്യത നേടാനായില്ല. ആഴ്‌സണലാകട്ടെ യോഗ്യത ഉറപ്പാക്കാന്‍ അവസാന മത്സരത്തില്‍ ടോട്ടനത്തിന്റെ ഫലംകൂടി ആശ്രയിക്കേണ്ടിവരും. പ്രീമയിര്‍ ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കാനും അവസാന മത്സരം കഴിയേണ്ടിവരും.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെല്‍സി വാറ്റ്ഫഡിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തോല്‍പ്പിച്ചതോടെയാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചത്. ചെല്‍സിക്കായി റുബെന്‍ ലോഫ്ടസ് ചീക്ക് (49), ഡേവിഡ് ലൂയിസ് (51), ഗോണ്‍സാലോ ഹിഗ്വെയന്‍ (75) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹഡേഴ്സ്ഫീല്‍ഡുമായി സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിനുവേണ്ടി സ്‌കോട്ട് മക്ടോമിനായും (8) ഹഡേഴ്സ്ഫീല്‍ഡിനുവേണ്ടി ഐസക് എംബെന്‍സയും (60) സ്‌കോര്‍ ചെയ്തു.

chelsea

നിര്‍ണായക മത്സരത്തില്‍ ആഴ്‌സണലും ബ്രൈറ്റനെതിനെ സമനില വഴങ്ങി. പിയെറെ എംറിക്(9) ആഴ്‌സണലിനുവേണ്ടിയും ഗ്ലെന്‍ മറെ(61) ബ്രൈറ്റനുവേണ്ടിയും സ്‌കോര്‍ ചെയ്തു. സമനിലയോടെ ആഴ്‌സണലിന് 37 മത്സരങ്ങളില്‍നിന്നും 67 പോയന്റായി. യുണൈറ്റഡിന് 66ഉം ചെല്‍സിക്ക് 71ഉം പോയന്റുണ്ട്. ശേഷിക്കുന്ന മത്സരം ജയിച്ചാലും യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ലഭിക്കില്ല. അവസാന മത്സരം ജയിക്കുന്നതിനോടൊപ്പം ടോട്ടനത്തിന്റെ ജയപരാജയവും ആഴ്‌സണലിന് നിര്‍ണായകമാണ്.

Story first published: Monday, May 6, 2019, 9:11 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+