Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ല്യന്‍ ഹീറോയായി... എഫ്എ കപ്പില്‍ ഹള്‍ സിറ്റിയെ മുക്കി ചെല്‍സി, ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് ഇത് തിരിച്ചടികളുടെ സീസണാണെങ്കിലും എഫ്എ കപ്പില്‍ മുന്നേറ്റം തുടരുന്നു. തകര്‍പ്പന്‍ ജയത്തോടെ ബ്ലൂസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രണ്ടാം ഡിവിഷന്‍ ടീം ഹള്‍ സിറ്റിയെ ചെല്‍സി ഏപക്ഷീയമായ നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ ബ്രസീലിയന്‍ സ്റ്റാര്‍ വില്ല്യനാണ് ചെല്‍സിയുടെ ഹീറോ. പെഡ്രോയും ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ഒലിവര്‍ ജിറൂഡും ഓരോ തവണ വലകുലുക്കി. ചെല്‍സി ജഴ്‌സിയില്‍ ജിറൂഡിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

1

ആദ്യപകുതിയില്‍ തന്നെ ഹള്‍ സിറ്റിയുടെ വലയില്‍ നാലു തവണ പന്തെത്തിച്ച് ചെല്‍സി വിജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കിയിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വില്ല്യനിലൂടെ ചെല്‍സി ഗോള്‍വേട്ട തുടങ്ങി. 27ാം മിനിറ്റില്‍ പെഡ്രോ സ്‌കോര്‍ 2-0 ആക്കി. അഞ്ചു മിനിറ്റിനുള്ളില്‍ വില്ല്യന്‍ വീണ്ടും വലകുലുക്കിയതോടെ ചെല്‍സി ലീഡുയര്‍ത്തി. ഒന്നാംപകുതി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ജിറൂഡിന്റെ വക ടീമിന്റെ നാലാം ഗോള്‍.

2

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ചൊവ്വാഴ്ച ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന ചെല്‍സിയുടെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. ടീമിനെക്കുറിച്ച് സംശയമുന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് എഫ്എ കപ്പിലെ വിജയമെന്ന് ചെല്‍സി കോച്ച് അന്റോണിയോ കോന്റെ മല്‍സരശേഷം പ്രതികരിച്ചു.

Story first published: Saturday, February 17, 2018, 11:21 [IST]
Other articles published on Feb 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+