മലയാളികള്‍ക്ക് ഓണം ആശംസിച്ച് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ആരാധകരെ ഞെട്ടിച്ചു
ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ചെല്‍സി മലയാളികള്‍ക്ക് ഓണം ആശംസിച്ച് ആരാധകരെ ഞെട്ടിച്ചു. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ചെല്‍സി താരങ്ങളുടെ ചിത്രത്തിന് മുകളില്‍ ഹാപ്പി ഓണം എന്ന് ആശംസിച്ചാണ് ചെല്‍സി, മലയാളി ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലെ മലയാളി ആരാധകര്‍ക്ക് കിട്ടാവുന്ന വലിയ ബഹുമതിയാണ് ഓണം ആശംസ. ലോകമെമ്പാടുമുള്ള ചെല്‍സി ആരാധകരെല്ലാം ചെല്‍സിയുടെ ഓണം ആശംസയില്‍ അമ്പരന്നു. ലോകത്തിന്റെ ചെറിയ കോണില്‍ എവിടെയോ ഉള്ള മലയാളികള്‍ക്ക് കോടിക്കണക്കിന് ആരാധകരുള്ള ചെല്‍സി ക്ലബ്ബ് ആശംസ അര്‍പ്പിക്കണമെങ്കില്‍ മലയാളി ആരാധകര്‍ അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടതാകണം.

ഓണം ആശംസിച്ച ചെല്‍സിക്ക് ഒട്ടേറെ മലയാളി ആരാധകര്‍ തിരിച്ചും ആശംസ അറിയിച്ചിട്ടുണ്ട്. മിക്കവരും ചെല്‍സിയുടെ ആശംസിയില്‍ അത്ഭുതം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മലയാളി ആയതില്‍ അഭിമാനിക്കുന്നതായും പലരും ചെല്‍സിയുടെ പേജില്‍ കുറിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മലയാളികള്‍ക്കിടയില്‍ വന്‍ ആരാധകരുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ലോകപ്രശസ്തി നേടിയതോടെയാണ് മലയാളി ആരാധകരും ലോകമെമ്പാടും അറിയപ്പെട്ടു തുടങ്ങിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. റെക്കോര്‍ഡ് ആള്‍ക്കൂട്ടമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ കളിക്കും കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ തടിച്ചു കൂടിയത്. ഇതൊക്കെയാകാം ഓണത്തിന് ചെല്‍സിയുടെ ആശംസയ്ക്ക് പിറകില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications