For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഗ്യുറോയുടെ നൂറ്റമ്പതാം ഗോള്‍ പാഴായി, ചെല്‍സിയുടെ നീലപ്പട ഒന്നാം സ്ഥാനം പിടിച്ചെടുത്തു

പത്ത് മത്സരങ്ങളില്‍ 23 പോയിന്റ് വീതമുള്ള ആഴ്‌സണലും ലിവര്‍പൂളും ചെല്‍സിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി തൊട്ടുപിറകിലുണ്ട്.

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ മിഡില്‍സ്ബറോയോട് സമനിലയായി (1-1). പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ചെല്‍സി പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. സമനിലയില്‍ കുരുങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി 24 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. പത്ത് മത്സരങ്ങളില്‍ 23 പോയിന്റ് വീതമുള്ള ആഴ്‌സണലും ലിവര്‍പൂളും ചെല്‍സിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി തൊട്ടുപിറകിലുണ്ട്.

ചെല്‍സിക്ക് വേണ്ടി ബെല്‍ജിയം വിംഗര്‍ എദെന്‍ ഹസാദ് ഇരട്ട ഗോളുകള്‍ നേടി (19,56). മാര്‍കോസ് അലോണ്‍സോ (20), ഡിയഗോ കോസ്റ്റ (42), പെഡ്രോ റോഡ്രിഗസ് (65) എന്നിവരും ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

cheeve

3-4-3 ശൈലിയിലേക്ക് മാറിയതോടെയാണ് അന്റോണിയോ കോന്റെയുടെ തന്ത്രങ്ങള്‍ ചെല്‍സിയില്‍ ഫലിച്ച് തുടങ്ങിയത്. ഈ ഫോര്‍മേഷന്‍ സ്വീകരിച്ചതിന് ശേഷം തുടര്‍ ജയങ്ങള്‍ ശീലമാക്കിയ ചെല്‍സി പതിനാറ് ഗോളുകളാണ് അടിച്ചു കയറ്റിയത്. വഴങ്ങിയത് ഒരു ഗോളും.

എദെന്‍ ഹസാദിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സ്റ്റാംഫോഡ് ബ്രിജില്‍ ചെല്‍സിക്ക് വന്‍ജയമൊരുക്കിയത്. ഹസാദ് നേടിയ രണ്ടാം ഗോള്‍ ഇരുപത്തിമൂന്ന് പാസിംഗുകള്‍ക്ക് ശേഷമായിരുന്നു. പത്ത് മിനുട്ട് ശേഷിക്കെ ഹസാദിനെ കോച്ച് പിന്‍വലിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നാണ് ക്ലബ്ബ്ആരാധകര്‍ കൈയ്യടിച്ച് ആദരവറിയിച്ചത്. നടപ്പ് സീസണില്‍ ആറ് ലീഗ് ഹോം മാച്ചുകളില്‍ അഞ്ചിലും ചെല്‍സി ജയിച്ചു.

സെര്‍ജിയോ അഗ്യുറോയുടെ ഗോളില്‍ മുന്നിലെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങുന്നത് ഇഞ്ചുറിടൈമിലാണ്. മിഡില്‍സ്ബറോയ്ക്ക് വേണ്ടി മാര്‍ട്ടെന്‍ ഡി റൂണ്‍ ഹെഡറിലൂടെയാണ് തകര്‍പ്പന്‍ സമനില ഗോള്‍ നേടിയത്. മിഡില്‍സ്ബറോയ്ക്ക് വേണ്ടി മിഡ്ഫീല്‍ഡര്‍ മാര്‍ട്ടെന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. കെവിന്‍ ഡി ബ്രൂയിന്റെ ക്രോസ് ബോളിലാണ് അഗ്യറോ മാഞ്ചസ്റ്റര്‍ സിറ്റിക്കായി തന്റെ നൂറ്റിഅമ്പതാം ഗോള്‍ നേടിയത്.

മത്സരത്തില്‍ അഗ്യുറോയുടെ പതിനെട്ടാം ഷോട്ടിലായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ മിഡില്‍സ്ബറോ മെച്ചപ്പെട്ട കളി കാഴ്ചവെച്ചു. സമനില ഗോളിന് പിന്നാലെ സിറ്റിക്ക് വിജയഗോളിനുള്ള അവസരം തുറന്നിരുന്നു. ബോറോ ഗോളി വിക്ടര്‍ വാല്‍ഡസിന്റെ പിഴവില്‍ സിറ്റി സ്‌ട്രൈക്കര്‍ ഡി ബ്രൂയിന് തുറന്ന അവസരം. പക്ഷേ, ഡി ബ്രൂയിന്‍ പാഴാക്കി. നിശ്ചിത സമയത്തിന് മുമ്പ് സെര്‍ജിയോ അഗ്യുറോയും സുവര്‍ണാവസരം പാഴാക്കിയിരുന്നു.

ബാഴ്‌സലോണയില്‍ പെപ് ഗോര്‍ഡിയോള പരിശീലകനായിരുന്നപ്പോള്‍ ടീമിന്റെ ഒന്നാം ഗോളിയായിരുന്ന വിക്ടര്‍ വാല്‍ഡസ് ആയിരുന്നു എതിര്‍ഭാഗത്തുണ്ടായിരുന്നത്. 2009 നവംബറിന് ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി തുടരെ മൂന്ന് ഹോം മാച്ചുകളില്‍ സമനിലയാകുന്നത്. പ്രീമിയര്‍ ലീഗില്‍ എതിരായി കളിച്ച മുപ്പത് ടീമുകളില്‍ ഇരുപത്തെട്ട് ടീമിനെതിരെയും സ്‌കോര്‍ ചെയ്യുവാന്‍ ഈ മത്സരത്തോടെ അഗ്യുറോക്ക് സാധിച്ചു.

ഗോള്‍ നില

ബോണ്‍മൗത്ത് 1-2 സണ്ടര്‍ലാന്‍ഡ്

ബണ്‍ലി 3-2 ക്രിസ്റ്റല്‍ പാലസ്

മാഞ്ചസ്റ്റര്‍ സിറ്റി 1-1 മിഡില്‍സ്ബറോ

വെസ്റ്റ്ഹാം 1-1 സ്റ്റോക്ക്

ചെല്‍സി 5-0 എവര്‍ട്ടന്‍

Story first published: Sunday, November 6, 2016, 8:59 [IST]
Other articles published on Nov 6, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+