Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം, ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: യൂവേഫാ യൂറോപ്പാ ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ചെല്‍സിക്കും വലന്‍സിയയ്ക്കും ജയം. അതേസമയം, ഇംഗ്ലീഷ് ടീം ആഴ്‌സണലിനെ ഫ്രഞ്ച് ടീം റെന്നിസ് ഞെട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വിയ്യാറയല്‍, നാപ്പോളി, ഡയനാമോ സഗ്രേബ് ടീമുകളും ജയം കണ്ടെത്തി. ഇന്റര്‍ മിലാനും സെവിയ്യയും തങ്ങളുടെ മത്സരങ്ങളില്‍ സമനിലയില്‍ കുടുങ്ങി.

Chelsea

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ യുക്രൈന്‍ ടീം ഡയനാമോ കീവിനെതിരെ ചെല്‍സി പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍നിന്ന ചെല്‍സിക്കെതിരെ പ്രതിരോധം കടുപ്പിക്കാന്‍ ഡയനാമോ കീവിന് കഴിഞ്ഞില്ല. പെഡ്രോ(17), വില്ല്യന്‍(65), ഹഡ്‌സണ്‍ ഒഡോയ്(90) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ മത്സരം മാര്‍ച്ച് 14ന് നടക്കും.

ജയം ഉറപ്പിച്ചിറങ്ങിയ ആഴ്‌സണല്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സത്തിന്റെ 41-ാം മിനിറ്റില്‍ സോക്രട്ടീസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. കളിയുടെ മൂന്നാം മിനിറ്റില്‍ അലെക്‌സ് ഇവോബിയിലൂടെ ആഴ്‌സണലാണ് ലീഡെടുത്തത്. എന്നാല്‍, ഒരു കളിക്കാരന്‍ പുറത്തുപോയതോടെ ടീം മത്സരം കൈവിട്ടു. ബെഞ്ചമിന്‍(42), ഇസ്മായില സാര്‍(88) എന്നിവര്‍ റെന്നിസിനായി വലകുലുക്കിയപ്പോള്‍. 65-ാം മിനിറ്റില്‍ നാച്ചോയുടെ സെല്‍ഫ് ഗോളും ആഴ്‌സണലിന് വിനയായി. മാര്‍ച്ച് 15ന് നടക്കുന്ന രണ്ടാം പാദത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം മാത്രമേ ആഴ്‌സണലിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയുള്ളൂ.

മറ്റു മത്സരങ്ങളില്‍ ഇന്‍ട്രാച്, ഇന്റര്‍മിലാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സെവിയ്യ, സ്ലാവിയ പ്രാഹ(2-2)യോടും സമനില വഴങ്ങി. വിയ്യാറയല്‍ 3-1ന് സെനിത്തിനെ തോല്‍പ്പിച്ചു. 2-1 എന്ന സ്‌കോറിന് വലന്‍സിയ എഫ്‌സി ക്രാസ്‌നോഡര്‍ക്കെതിരെയും ജയം നേടി. നാപ്പോളി റെഡ്ബുള്ളിനേയും(3-0), ഡയനാമോ സഗ്രേബ് ബെന്‍ഫിക്കയെയും(1-0) പരാജയപ്പെടുത്തി.

Story first published: Friday, March 8, 2019, 9:08 [IST]
Other articles published on Mar 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+