For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അള്‍ജീരിയയെ കീഴടക്കി നൈജീരിയന്‍ കരുത്തറിയിക്കല്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉഗാണ്ടക്കും ജയം

അള്‍ജീരിയയില്‍ നടന്ന മത്സരത്തില്‍ നൈജീരിയക്ക് ഗംഭീര ജയമൊരുക്കിയത് ചെല്‍സി താരങ്ങളായ വിക്ടര്‍ മോസസും ജോണ്‍ ഒബി മിഖേലുമാണ്.

By കാശ്വിന്‍

ഉയോ(നൈജീരിയ): ആഫ്രിക്കന്‍ മേഖല ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നൈജീരിയക്കും ഉഗാണ്ടക്കും ജയം. നൈജീരിയ 3-1ന് അള്‍ജീരിയയെ തകര്‍ത്തപ്പോള്‍ ഉഗാണ്ട ഏകപക്ഷീയമായ ഒരു ഗോളിന് കോംഗോയെ കീഴടക്കി. കാമറൂണ്‍ - സാംബിയ മത്സരം 1-1ന് പിരിഞ്ഞു.

അള്‍ജീരിയയില്‍ നടന്ന മത്സരത്തില്‍ നൈജീരിയക്ക് ഗംഭീര ജയമൊരുക്കിയത് ചെല്‍സി താരങ്ങളായ വിക്ടര്‍ മോസസും ജോണ്‍ ഒബി മിഖേലുമാണ്. ആദ്യ പകുതിയില്‍ ഇരുവരും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ നബീല്‍ ബെന്റാലെബിലൂടെ അള്‍ജീരിയ ഗോള്‍ മടക്കി. എന്നാല്‍, അവസാന മിനുട്ടുകളില്‍ മോസസിന്റെ രണ്ടാം ഗോളില്‍ നൈജീരിയ ജയം ആധികാരികമാക്കി.

football

ഗ്രൂപ്പ് ബിയില്‍ ഇതോടെ നാല് പോയിന്റ് ലീഡില്‍ നൈജീരിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. കാമറൂണാണ് പിറകിലുള്ളത്. പൂള്‍ ജേതാക്കള്‍ മാത്രമാണ് ലോകകപ്പ് യോഗ്യത നേടുക എന്നതിനാല്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്.

ഗോള്‍ നില

നൈജീരിയ 3-1 അള്‍ജീരിയ

കാമറൂണ്‍ 1-1 സാംബിയ

ഉഗാണ്ട 1-0 കോംഗോ

Story first published: Sunday, November 13, 2016, 8:52 [IST]
Other articles published on Nov 13, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+