അന്റോണിയോ കോണ്ടെയെ ചെല്‍സി പുറത്താക്കി; പുതിയ പരിശീലകന്‍ ഇറ്റലിയില്‍ നിന്നും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പരിശീലക സ്ഥാനത്തുനിന്നും അന്റോണിയോ കോണ്ടെയെ പുറത്താക്കി. 2016-17 സീസണില്‍ ചെല്‍സിയിലെത്തിയ കോണ്ടെ ടീമിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നെങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇറ്റലിയുടെ ദേശീയ ടീമിന്റെ പരിശീലകനായിരിക്കെയാണ് കോണ്ടെ മൗറീന്യോയുടെ പകരക്കാരനായി ചെല്‍സിയിലെത്തുന്നത്. പ്രീമിയര്‍ ലീഗിന് പുറമെ 2018ല്‍ ചെല്‍സിക്ക് എഫ്എ കപ്പും നേടിക്കൊടുത്തിരുന്നു. പുതിയ സീസണ് മുന്നോടിയായി ടീമിന്റെ പരിശീലന ചുമതല വഹിച്ചതും കോണ്ടെ ആയിരുന്നു.

പുതിയ പരിശീലകന്‍
നാപ്പോളി പരിശീലകനായിരുന്ന മൗറീസോ സാറിയാണ് ചെല്‍സിയുടെ പരിഗണനയിലുള്ളത്. ടീമിന്റെ പ്രകടനം പിന്നോട്ടുപോയാലുടന്‍ പരിശീലകനെ മാറ്റുകയെന്നത് ചെല്‍സിയുടെ രീതിയാണ്. 2003ല്‍ റോമന്‍ അബ്രമോവിച്ച് ടീമിന്റെ ഉടമയായശേഷം ഒന്‍പതു തവണയാണ് പരിശീലകരെ മാറ്റിയത്. അതുകൊണ്ടുതന്നെ പുതിയ പരിശീലകനും അധികനാള്‍ വാഴില്ലെന്നാണ് സംസാരം.

പുതിയ പരിശീലകന്റെ പ്രകടന മികവ്
മൂന്നു വര്‍ഷം നാപ്പോളി പരിശീലകനായ സാറി അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല. ഒരു കിരീടം പോലും ടീമിന് നേടിക്കൊടുത്തില്ലെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ രണ്ടുതവണ രണ്ടാം സ്ഥാനത്തും ഒരുതവണ മൂന്നാം സ്ഥാനത്തും ടീമിനെ എത്തിച്ചു. 2016-17 സീസണില്‍ സീരി എ യിലെ മികച്ച പരിശീലകനായി സാറിയെ തെരഞ്ഞെടുത്തിരുന്നു.

കോണ്ടെയുടെ റെക്കോര്‍ഡ് വിജയങ്ങള്‍
2016-17 സീസണില്‍ കോണ്ടെ 30 ലീഗ് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് റെക്കോര്‍ഡിട്ടിരുന്നു ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി 32 വിജയങ്ങളുമായി ആ റെക്കോര്‍ഡ് തകര്‍ത്തു. 67.1 ശതമാനമാണ് കോണ്ടെയുടെ വിജയശതമാനം. മുന്നില്‍ 72.8 ശതമാനവുമായി പെപ് ഗാര്‍ഡിയോള മാത്രം. മുന്‍ മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന് 65.2 ശതമാനമാണിത്.

കോണ്ടെയ്ക്ക് ഫാബ്രിഗാസിന്റെ ആശംസ
വിടപറഞ്ഞുപോകുന്ന കോണ്ടെയ്ക്ക് ടീം അംഗം സെസ്‌ക് ഫ്രാബ്രിഗാസ് നന്ദി പറഞ്ഞു. ഒരു പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പും എഫ് എ കപ്പ് കിരീടവും നേടാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ അത് തനിക്കത്ര എളുപ്പമായിരുന്നില്ല. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നല്ല ഭാവിക്കായി ആശംസ നേരുന്നതായും ഫാബ്രിഗാസ് പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications