Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിന്റെയും ലിവര്‍പൂളിന്റെയും ചീട്ട് കീറി ! ഇംഗ്ലണ്ടില്‍ ചെല്‍സി മാത്രം !

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തകര്‍ത്തെറിഞ്ഞ് ചെല്‍സിയുടെ പടയോട്ടം. ലിവര്‍പൂള്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ ടോട്ടനം ഹോസ്പര്‍ നേരിയ ജയവുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അന്റോണിയോ കോന്റെയുടെ നീലപ്പട ഗംഭീര ജയം സ്വന്തമാക്കിയത്. ഇതോടെ, ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള ദൂരം കുറച്ചു.

24 മത്സരങ്ങളില്‍ 59 പോയിന്റെടുത്ത ചെല്‍സി രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനേക്കാള്‍ ഒമ്പത് പോയിന്റ് മുകളിലാണ്. 47 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്‌സണല്‍ പന്ത്രണ്ട് പോയിന്റ് പിറകിലായി.

ഹള്‍ സിറ്റിയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ന്നു പോയ ലിവര്‍പൂളും കിരീടപ്പോരില്‍ പിറകിലായി. 24 മത്സരങ്ങളില്‍ 46 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്ത കളി ജയിച്ചാല്‍ 49 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറാം.

ഹോംഗ്രൗണ്ടില്‍ ചെല്‍സി തകര്‍പ്പന്‍

ഹോംഗ്രൗണ്ടില്‍ ചെല്‍സി തകര്‍പ്പന്‍

പതിമൂന്നാം മിനുട്ടില്‍ അലോന്‍സോയിലൂടെ ചെല്‍സി ലീഡെടുത്തപ്പോള്‍ ഗതി നിര്‍ണയിക്കപ്പെട്ടു. നീലപ്പട തകര്‍ത്താടുകയായിരുന്നു. അമ്പത്തിമൂന്നാം മിനുട്ടില്‍ എദെന്‍ ഹസാദിന്റെ മാജിക് ഗോളില്‍ ഗണ്ണേഴ്‌സിന്റെ ആത്മവീര്യം പാടെ ചോര്‍ന്നു പോയി. എണ്‍പത്തഞ്ചാം മിനുട്ടില്‍ ഫാബ്രിഗസ് നേടിയ മൂന്നാം ഗോള്‍ ആഴ്‌സണല്‍ ആരാധകര്‍ക്ക് നിരാശയേകി. ആഴ്‌സണലിന്റെ മുന്‍ താരമാണ് ഫാബ്രിഗാസ്. പതിവ് പോലെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് ഇഞ്ചുറി ടൈമില്‍ ആഴ്‌സണലിനായി ആശ്വാസ ഗോള്‍ നേടി.

ആദ്യ ഗോള്‍ ആഴ്‌സണല്‍ പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു. ഡിയഗോ കോസ്റ്റയുടെ ഹെഡര്‍ ബാറില്‍ തട്ടിമടങ്ങിയപ്പോള്‍ അത് ക്ലിയര്‍ ചെയ്യാന്‍ ഡിഫന്‍ഡര്‍മാരില്ലാതായി. മാര്‍കോസ് അലോണ്‍സോ പന്ത് മറ്റൊരു ഹെഡറിലൂടെ വലയിലാക്കി. ഹെക്ടര്‍

ആഴ്‌സണല്‍ ഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കിയ ഹസാദിന്റെ ഗോള്‍ പ്രീമിയര്‍ ലീഗിലെ മികച്ചതായി. മധ്യനിരയില്‍ നിന്ന് ഒറ്റക്ക് കുതിച്ചാണ് ഗോള്‍ നേടിയത്. ഫാബ്രിഗസ് ഗോള്‍ നേടുന്നത് ചെക്കിന്റെ പിഴവില്‍ നിന്നാണ്. അനാവശ്യമായി അഡ്വാന്‍സ്‌ചെയ്തു നിന്ന ചെക്കിന്റെ തലക്ക് മുകളിലൂടെ ഫാബ്രിഗസ് പന്ത് വലയിലേക്ക് കോരിയിട്ടു.

ലിവര്‍പൂളിന്റെ ഗതി...

ലിവര്‍പൂളിന്റെ ഗതി...

ഹള്‍ സിറ്റിയുടെ ജയം ഇരുപകുതികളിലുമായിട്ടായിരുന്നു. നാല്‍പ്പത്തിനാലാം മിനുട്ടില്‍ എന്‍ദിയെ ആദ്യ ഗോള്‍ നേടി. എണ്‍പത്തിനാലാം മിനുട്ടില്‍ നിയാസെയിലൂടെ രണ്ടാം ഗോള്‍.

തിരിച്ചടിക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. എഴുപത്തിരണ്ട് ശതമാനം ബോള്‍ പൊസഷന്‍ സൂക്ഷിച്ചിട്ടും ലിവര്‍പൂളിന് ഗോളടിക്കാനായില്ലെന്നത് കോച്ച് യുര്‍ഗന്‍ ക്ലോപിനെ നിരാശപ്പെടുത്തുന്നു. ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഈ ടീമിന് ലീഗില്‍ താഴേക്ക് പോകേണ്ടി വരുമെന്ന് ക്ലോപ് സ്വയം വിമര്‍ശനം നടത്തി.

ഹാരി കാന്‍ രക്ഷകന്‍...

ഹാരി കാന്‍ രക്ഷകന്‍...

മിഡില്‍സ്ബറോക്കെതിരെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിനാണ് ടോട്ടനം നിര്‍ണായക ജയം നേടിയത്. ലീഗില്‍ 24 മത്സരങ്ങളില്‍ അമ്പത് പോയിന്റുമായി ചെല്‍സിക്ക് കുറച്ചെങ്കിലും ഭീഷണി ഉയര്‍ത്തുന്നത് ടോട്ടനം മാത്രമാണ്. പ്രീമിയര്‍ ലീഗില്‍ നേരിട്ട 25 ടീമുകളില്‍ 23 ടീമുകള്‍ക്കെതിരെയും കാന്‍ സ്‌കോര്‍ ചെയ്തു.

ഗോള്‍ നില

ഗോള്‍ നില

ചെല്‍സി 3-1 ആഴ്‌സണല്‍

ക്രിസ്റ്റല്‍ പാലസ് 0-4 സണ്ടര്‍ലാന്‍ഡ്

എവര്‍ട്ടന്‍ 6-3 ബൗണ്‍മൗത്

ഹള്‍ 2-0 ലിവര്‍പൂള്‍

സതംപ്ടണ്‍ 1-3 വെസ്റ്റ്ഹാം

വാട്‌ഫോഡ് 2-1 ബണ്‍ലി

വെസ്റ്റ് ബ്രോം 1-0 സ്‌റ്റോക്ക്

ടോട്ടനം 1-0 മിഡില്‍സ്ബറോ

Story first published: Sunday, February 5, 2017, 13:32 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+