Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിബോട്ട് കുര്‍ട്ടോയിസിനെ റാഞ്ചി റയല്‍... കൊവാസിക്കിനെ ചെല്‍സിയും

തിബോട്ട് കുര്‍ട്ടോയിസിനെ റാഞ്ചി റയല്‍ | Oneindia Malayalam

മാഡ്രിഡ്: ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസിനെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയില്‍ നിന്നാണ് 26 കാരനായ കുര്‍ട്ടോയിസിനെ റയല്‍ റാഞ്ചിയത്.

കുര്‍ട്ടോയിസിനെ വിട്ടുനല്‍കിയതിനു പിന്നാലെ ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ മാറ്റിയോ കൊവാസിക്കിനെ ചെല്‍സി ടീമിലെത്തിച്ചു. കരാര്‍ വായ്പയിലാണ് ചെല്‍സിക്ക് കൊവാസിക്കിനെ റയല്‍ വിട്ടുനല്‍കിയത്.

 thibaut courtois

റയലുമായി കുര്‍ട്ടോയിസ് ആറു വര്‍ഷത്തെ കരാറില്‍ ഒപ്പിടുമെന്നാണ് റിപോര്‍ട്ടുകള്‍. 35 മില്യണ്‍ യൂറോയ്ക്കാണ് കുര്‍ട്ടോയിസിനെ ചെല്‍സി റയലിന് വിട്ടുനല്‍കിയതെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്. കരാര്‍ കാലാവധിയും തുകയും ഇരു ടീമും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 2011ല്‍ ചെല്‍സിയിലെത്തിയ കുര്‍ട്ടോയിസ് 126 മല്‍സരങ്ങളില്‍ ക്ലബ്ബിന്റെ ഗോള്‍വല കാത്തിട്ടുണ്ട്.

എന്നാല്‍, ഒരു വര്‍ഷത്തെ ലോണിലാണ് റയല്‍ നിലവില്‍ കൊവാസിക്കിനെ ചെല്‍സിക്ക് വിട്ടുനല്‍കിയിരിക്കുന്നത്. റയലിനു വേണ്ടി 73 മല്‍സരങ്ങളില്‍ 24 കാരനായ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Story first published: Thursday, August 9, 2018, 13:48 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+