Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ ഹോളണ്ട് പരിശീലിപ്പിച്ചാല്‍ എങ്ങനെയിരിക്കും? സത്യമാണ്, ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിനെ കളി പഠിപ്പിക്കാന്‍ ഇനി ഹോളണ്ട് മുഴുവന്‍ സമയം ഉണ്ടാകും!!!

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെ ഹോളണ്ട് പരിശീലിപ്പിച്ചാല്‍ എന്താകും അവസ്ഥ ? അതേ, ഇംഗ്ലീഷ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് മാനേജറായി ചെല്‍സിയുടെ അസിസ്റ്റന്റ് കോച്ച് സ്റ്റീവ് ഹോളണ്ട് വരുന്നു. നേരത്തെ താത്കാലികമായിരുന്നെങ്കില്‍ ഇനി സ്ഥിരം കരാറിലാണെന്ന് മാത്രം.

ഈ സീസണോടെ ചെല്‍സിയിലെ കരാര്‍ അവസാനിപ്പിച്ച് ഹോളണ്ട് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. നാല്‍പ്പത്താറുകാരനായ സ്റ്റീവ് നേരത്തെ തന്നെ ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായി സൗത്ത്‌ഗേറ്റ് പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു ഈ അടുപ്പം.

steveholland

നവംബറില്‍ ഗാരെത് സൗത്ത്‌ഗേറ്റിനെ മുഴുവന്‍ സമയ പരിശീലകനായി ഉയര്‍ത്തിയതോടെയാണ് സ്ഥിരം അസിസ്റ്റന്റ് കോച്ചുമാരെയും നിയമിക്കാന്‍ ധാരണയായത്. ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് താനും സ്റ്റീവും. ഒരു ടീം കെട്ടിപ്പൊക്കുവാന്‍ തികഞ്ഞ പ്രൊഫഷണലിസമുള്ളവര്‍ അനിവാര്യമാണ്. കിരീട ജയംലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് സ്റ്റീവ് ഹോളണ്ട് ഒരു മുതല്‍ക്കൂട്ടായിരിക്കും - സൗത്ത്‌ഗേറ്റ് പറഞ്ഞു.

കരിയറില്‍ മികച്ച റെക്കോര്‍ഡുള്ള പരിശീലകനാണ് സ്റ്റീവ്. 2007 മുതല്‍ 2008 വരെ ക്രൂവിന്റെ പരിശീലകനായിരുന്ന സ്റ്റീവ് 2011 ല്‍ ചെല്‍സിയിലെത്തി. 2012ല്‍ ചാമ്പ്യന്‍സ് ലീഗ്, എഫ് എ കപ്പ് നേടിയ ചെല്‍സി ടീമിന്റെ അണിയറയില്‍ സ്റ്റീവുണ്ടായിരുന്നു. 2013 ല്‍ യൂറോപ ലീഗും 2015 ല്‍ പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ ്ഡബിളും ചെല്‍സി നേടിയപ്പോള്‍ സ്റ്റീവ് ഹോളണ്ട് ടീമിന്റെ പോസിറ്റീവ് എനര്‍ജിയായിരുന്നു. മാര്‍ച്ചില്‍ ജര്‍മനി, ലിത്വാനിയ ടീമുകള്‍ക്കെതിരായ മത്സരത്തിന് ഇംഗ്ലണ്ട് ടീമിനൊപ്പം സ്റ്റീവ് ഉണ്ടാകും.

Story first published: Saturday, December 24, 2016, 12:48 [IST]
Other articles published on Dec 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+