Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് ബ്രേക്ക്... ക്ലാസിക്കില്‍ ജയിച്ച് ചെല്‍സി മുന്നോട്ട്

ലണ്ടന്‍: ഈ സീസണില്‍ തോല്‍വിയറിയാതെ കുതിച്ച ലിവര്‍പൂളിന് ബ്രേക്കിട്ട ചെല്‍സി. കറാബാവോ കപ്പിന്റെ മൂന്നാം റൗണ്ടിലെ ക്ലാസിക് പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ലിവര്‍പൂളിനെ ബ്ലൂസ് വീഴ്ത്തുകയായിരുന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് അവസാന 11 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ചെല്‍സി റെഡ്‌സിനെ സ്തബ്ധരാക്കിയത്. ഈ സീസണില്‍ കളിച്ച ഏഴു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുകയായിരുന്ന ലിവര്‍പൂളിന് ഈ തോല്‍വി തികച്ചും അപ്രതീക്ഷിതമായിരുന്നു.

1

ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂൡനായിരുന്നു ആധിപത്യം. എന്നാല്‍ ഒന്നാം പകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. 59ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ മിന്നുന്ന ഗോളില്‍ അവര്‍ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. 79ാം മിനിറ്റില്‍ എമേഴ്‌സണിലൂടെ ചെല്‍സി ഗഗോള്‍ മടക്കി. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഗോള്‍ അനുവദിച്ചത്. 85ാം മിനിറ്റില്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാഡിന്റെ കിടിലന്‍ ഗോളില്‍ ചെല്‍സി ജയം കൊയ്യുകയായിരുന്നു. ലിവര്‍പൂള്‍ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഹസാര്‍ഡ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു.

കറാബാവോ കപ്പിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ ആഴ്‌സനല്‍ 3-1ന് ബ്രെന്‍ഡ്‌ഫോര്‍ഡിനെയും ടോട്ടനം ഹോട്‌സ്പര്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വാട്‌ഫോര്‍ഡിനെയും വെസ്റ്റ്ഹാം 8-0നു മാക്ലെസ്ഫീല്‍ഡ് ടൗണിനെയും പരാജയപ്പെടുത്തി. ഇരട്ടഗോളുകള്‍ നേടിയ ഡാനിയേല്‍ വെല്‍ബെക്കാണ് ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരേ ആഴ്‌സനലിന്റെ ഹീറോ.

Story first published: Thursday, September 27, 2018, 11:18 [IST]
Other articles published on Sep 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+