Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ പോരാട്ടത്തില്‍ ടോട്ടനത്തിനെ വീഴ്ത്തി ചെല്‍സി, സതാംപ്റ്റണിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ ടോട്ടനത്തെ പരാജയപ്പെടുത്തി ചെല്‍സി. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഫ്രാങ്ക് ലംപാര്‍ഡിന്റെ ശിഷ്യന്മാര്‍ ജോസ് മൗറീഞ്ഞോയുടെ ശിഷ്യന്മാരെ പരാജയപ്പെടുത്തിയത്. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 15ാം മിനുട്ടില്‍ ചെല്‍സി ലീഡെടുത്തു. ഒലിവര്‍ ജിറൗഡാണ് ചെല്‍സിക്കായി വലകുലുക്കിയത്.

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ചെല്‍സിക്കായി. 48ാം മിനുട്ടില്‍ മാര്‍ക്കോസ് അലോന്‍സോയിലൂടെ ചെല്‍സി അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ഗോള്‍മടക്കാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടുക്കാന്‍ ചെല്‍സിക്കായി. 89ാം മിനുട്ടില്‍ അന്റോണിയോ റൂഡിഗറിന്റെ സെല്‍ഫ് ഗോളിലാണ് ടോട്ടനം ആശ്വാസ ഗോള്‍ നേടിയത്. ആക്രമണ ശൈലിയിലായിരുന്നു ചെല്‍സിയുടെ മുന്നേറ്റം. 51 പന്തടക്കവുമായി ടോട്ടനം മുന്നിട്ട് നിന്നെങ്കിലും അഞ്ചിനെതിരേ 17 ഗോള്‍ശ്രമവുമായി നീലപ്പട കൈയടി വാങ്ങി. ജയത്തോടെ 27 മത്സരത്തില്‍ നിന്ന് 44 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തുല്യ മത്സരത്തില്‍ നിന്ന് 40 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്.

chelseavstottenham

മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണ്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. എട്ടാം മിനുട്ടില്‍ ഷെനി ലോങും അധിക സമയത്ത് സ്റ്റുവര്‍ട്ട് ആംസ്‌ട്രോങുമാണ് സതാംപ്റ്റണിനായി ഗോള്‍ നേടിയത്. 34 പോയിന്റുള്ള സതാംപ്റ്റണ്‍ 12ാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ബേണ്‍ലി 3-0ന് ബോണ്‍മൗത്തിനെയും ക്രിസ്റ്റല്‍ പാലസ് 1-0ന് ന്യൂകാസിലിനെയും തോല്‍പ്പിച്ചു. ഷെഫീല്‍ഡ് യുണൈറ്റഡ്-ബ്രൈറ്റണ്‍ മത്സരം 1-1 സമനിലയിലായി.

Story first published: Sunday, February 23, 2020, 10:08 [IST]
Other articles published on Feb 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+