Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ തോറ്റിടത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു, പിറകെ ചെല്‍സിക്കും ഗംഭീര ജയം...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുപ്പത്തിമൂന്നാം റൗണ്ടില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. സതംപ്ടണ്‍ ഉയര്‍ത്തിയ വെല്ലുവിളി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നീലപ്പട മറികടന്നു. ഹോം മാച്ചില്‍ ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ട് നിന്ന ചെല്‍സി രണ്ടാം പകുതിയില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയുടെ ഡബിളില്‍ മത്സരം പിടിച്ചെടുത്തു.

അഞ്ചാം മിനുട്ടില്‍ എദെന്‍ ഹസാദ് ചെല്‍സിയെ മുന്നിലെത്തിച്ചു. ഇരുപത്തിനാലാം മിനുട്ടില്‍ റോമിയുവിലൂടെ സതംപ്ടണിന്റെ തിരിച്ചുവരവ്. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ഗാരി കാഹിലിന്റെ ഗോളില്‍ ചെല്‍സി ലീഡെടുത്തു. സീസണില്‍ കാഹിലിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്.

chelsea

രണ്ടാം പകുതിയില്‍ 53, 89 മിനുട്ടുകളില്‍ സ്‌കോര്‍ ചെയ്ത് ഡിയഗോ കോസ്റ്റ ചെല്‍സിയുടെ മാന്‍ ഓഫ് ദ മാച്ചായി. ആദ്യപകുതിയില്‍ മങ്ങിപ്പോയ കോസ്റ്റ ചെല്‍സിക്കായി അമ്പതാമത്തെയും അമ്പത്തൊന്നാമത്തേയും ലീഗ് ഗോള്‍ സ്‌കോര്‍ ചെയ്തുകൊണ്ടാണ് സാന്നിധ്യം അറിയിച്ചത്. അവസാന മിനുട്ടില്‍ ബെര്‍ട്രന്റിലൂടെ സതംപ്ടണ്‍ രണ്ടാം ഗോള്‍ മടക്കി. ഈ ജയത്തോടെ ചെല്‍സി 78 പോയിന്റുമായി ഒന്നാം സ്ഥാനത്തെ ലീഡ് ഏഴ് പോയിന്റായി ഉയര്‍ത്തി. 32 മത്സരങ്ങളില്‍ 71 പോയിന്റുള്ള ടോട്ടനം ആണ് രണ്ടാംസ്ഥാനത്ത്.

football

പോയിന്റ് ടേബിള്‍(ടീം, മത്സരം, പോയിന്റ്)

ചെല്‍സി 33 78

ടോട്ടനം 32 71

ലിവര്‍പൂള്‍ 34 66

മാഞ്ചസ്റ്റര്‍ സിറ്റി 32 64

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 32 64

football

ഗോള്‍ നില

ചെല്‍സി 4-2 സതംപ്ടണ്‍

ബണ്‍ലി 0-2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലിവര്‍പൂള്‍ 1-2 ക്രിസ്റ്റല്‍ പാലസ്‌

Story first published: Wednesday, April 26, 2017, 11:32 [IST]
Other articles published on Apr 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+