Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണിനും ജയം, ചെല്‍സി ടോപ് ഫോറില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണിനും ജയം. ചെല്‍സി എവേ മാച്ചില്‍ സതംപ്ടണിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടന്‍ ഹോം മാച്ചില്‍ ഇതേ മാര്‍ജിനില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ കീഴടക്കി.

സതംപ്ടണിനെതിരെ ആറാം മിനുട്ടുല്‍ ബെല്‍ജിയം താരം എദെന്‍ ഹസാദ് ചെല്‍സിയെ മുന്നിലെത്തിച്ചു. സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയിലൂടെ അമ്പത്തഞ്ചാം മിനുട്ടില്‍ ചെല്‍സി ലീഡുയര്‍ത്തി. അവസാനം കളിച്ച പതിനൊന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഡിയഗോ കോസ്റ്റ നേടുന്ന ഒമ്പതാം ഗോളായിരുന്നു ഇത്. സതംപ്ടണ്‍ പ്രതിരോധനിരയിലെ പിഴവ് മുതലെടുത്താണ് ഹസാദ് തുടക്കത്തില്‍ തന്നെ സ്‌കോര്‍ ചെയ്തത്. തന്നെ ആരും മാര്‍ക്ക് ചെയ്യാനില്ല എന്ന കണ്ടതോടെ ഹസാദ് പന്തുമായി കുതിച്ച ഹസാദ് എതിര്‍ ഡിഫന്‍ഡര്‍ സ്റ്റീവന്‍ ഡേവിസിനെ കട്ട് ചെയ്ത് വലയിലേക്ക് പവര്‍ഫുള്‍ ഷോട്ട് ഉതിര്‍ത്തു.

 22-chelsea-football-club

ഗോളി ഫ്രേസര്‍ ഫോസ്റ്ററിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയില്‍. 2014-15 പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരമായിരുന്ന ഹസാദ് കഴിഞ്ഞ സീസണില്‍ നാല് ഗോളുകളില്‍ ഒതുങ്ങിപ്പോയിരുന്നു. ഇത്തവണ ഫോം വീണ്ടെടുത്ത ഹസാദ് ലീഗ് സീസണിലെ അഞ്ചാം ഗോള്‍ മത്സരത്തില്‍ നേടി.

പത്ത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി 22 പോയിന്റോടെ ചെല്‍സി ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ സീസണില്‍ ആദ്യ പത്ത്കളികളില്‍ നിന്ന് ചെല്‍സിക്ക് പതിനൊന്ന് പോയിന്റ് മാത്രമായിരുന്നു.

വെസ്റ്റ്ഹാമിനെതിരെ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു (50), ബാര്‍ക്ലെ (76) എവര്‍ട്ടന് വേണ്ടി സ്‌കോര്‍ ചെയ്തു. പത്ത് മത്സരങ്ങളില്‍ അഞ്ച് ജയങ്ങളുള്ള എവര്‍ട്ടന്‍ പതിനെട്ട് പോയിന്റോടെ ആറാംസ്ഥാനത്ത്.

ഗോള്‍ നില

എവര്‍ട്ടന്‍ 2-0 വെസ്റ്റ്ഹാം

സതംപ്ടണ്‍ 0-2 ചെല്‍സി

Story first published: Monday, October 31, 2016, 10:58 [IST]
Other articles published on Oct 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+