Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ് ചാമ്പ്യന്‍ഷിപ്പ്; ചെല്‍സിയും ഇന്റര്‍മിലാനും ആഴ്‌സണലും പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെല്‍സിയും ഇന്റര്‍മിലാനും പ്രീക്വാര്‍ട്ടറില്‍ കടന്നു. മാല്‍മോയ്‌ക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ 3-0 എന്ന സ്‌കോറിന് ജയിച്ചാണ് ചെല്‍സിയുടെ മുന്നേറ്റം. ഇന്റര്‍ മിലാന്‍ 4-0 എന്ന സ്‌കോറിന് റാപ്പിഡ് വെയ്‌നിനെയും തോല്‍പ്പിച്ചു. സെവിയ്യ, വിയ്യാറയല്‍ ടീമുകളും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Chelsea

പ്രമീയര്‍ ലീഗിലെ തുടര്‍തോല്‍വികള്‍ക്കിടയിലാണ് ചെല്‍സിക്ക് യുവേഫാ ലീഗില്‍ ആശ്വാസ ജയമെത്തിയത്. ചെല്‍സിക്കയി ഒലിവര്‍ ജിറൂഡ്(55), റോസ് ബാര്‍ക്ക്‌ലി(74), കല്ലും ഹഡ്‌സന്‍ ഒഡോയ്(84) എന്നിവര്‍ ഗോള്‍ നേടി. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ റാസ്മസ് ബെങ്ട്‌സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മാല്‍മോയ്ക്ക് തിരിച്ചടിയായി. ആദ്യപാദ മത്സരത്തില്‍ 2-1ന് ജയിച്ച ചെല്‍സി ഇതോടെ 5-1 എന്ന സ്‌കോറിലാണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്.

റാപ്പിഡ് വെയിനിനെ ഇന്റര്‍ മിലാന്‍ 5-0 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ മറികടന്നു. രണ്ടാം പാദത്തില്‍ മാറ്റിയാസ് വെസിയാനോ(11), ആന്‍ഡ്രിയ റാനോഷിയ(18), ഇവാന്‍ പെരിസിച്ച്(80), മാറ്റിയോ പൊലിറ്റാനോ(87) എന്നിവരാണ് ഇന്ററിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ബെന്‍ഫിക്കയും ഗളിത്സരെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ പാദമത്സത്തിന്റെ മികവില്‍ ബെന്‍ഫിക്ക പ്രീക്വാര്‍ട്ടറിലെത്തി.

ആദ്യ പാദത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ആഴ്‌സണല്‍ രണ്ടാം പാദത്തില്‍ 3-0 എന്ന സ്‌കോറിന് ജയിച്ചു. സെവിയ്യ, റെഡ് ബുള്‍, വിയ്യാറയല്‍, സെനിത്, വലെന്‍സിയ, നാപ്പോളി, ഡയനാമോ കീവ് തുടങ്ങിയ ടീമുകളും പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

Story first published: Friday, February 22, 2019, 10:33 [IST]
Other articles published on Feb 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+