Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പില്‍ ലിവര്‍പൂള്‍ പുറത്ത്; ചെല്‍സിയോട് ദയനീയ തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന്റെ പിന്നാലെ ലിവര്‍പൂള്‍ എഫ്എ കപ്പില്‍നിന്നും പുറത്തായി. ചെല്‍സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍വി സമ്മതിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടെ കഴിഞ്ഞ് നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികളാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ നാല് മത്സരങ്ങളിലായി ആകെ എട്ട് ഗോളുകള്‍ ലിവര്‍പൂള്‍ വഴങ്ങുകയും ചെയ്തു.

ചെല്‍സിയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ വില്യന്‍(13) ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. റോസ് ബാര്‍ക്ലി(64) രണ്ടാംഗോളും നേടിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ ലിവര്‍പൂള്‍ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ചെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. 17 തവണ ചെല്‍സി ഷോട്ടുകളുതിര്‍ത്തപ്പോള്‍ 14 തവണയാണ് ലിവര്‍പൂളിന് ഗോള്‍ശ്രമം നടത്താനായത്. 7 തവണ ചെല്‍സി ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ ലിവര്‍പൂള്‍ അഞ്ചില്‍ ഒതുങ്ങി.

facupchelseavsliverpool

പതിവിന് വിപരീതമായി പ്രതിരോധത്തിലൂന്നി പ്രത്യാക്രമണം നടത്താനുള്ള ചെല്‍സിയുടെ പദ്ധതി വിജയിച്ചു. അതുകൊണ്ടുതന്നെ 59 ശതമാനം പന്തില്‍ മേധാവിത്വം ലഭിച്ചിട്ടും ലിവര്‍പൂളിന് നേട്ടമാക്കാന്‍ കഴിഞ്ഞില്ല. പ്രതിരോധം ദുര്‍ബലമായതും ലിവര്‍പൂളിന് തിരിച്ചടിയായി. മറ്റു കളികളില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് 2-1ന് റീഡിങ്ങിനേയും ന്യൂകാസില്‍ യുണൈറ്റഡ് 3-2ന് വെസ്റ്റ് ബ്രോംവിച്ചിനേയും തോല്‍പ്പിച്ച് അടുത്ത റൗണ്ടിലെത്തി.

Story first published: Wednesday, March 4, 2020, 9:01 [IST]
Other articles published on Mar 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+