Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറാം മത്സരത്തില്‍ കോസ്റ്റക്ക് ഗോള്‍, ഹള്ളിനെ വീഴ്ത്തി ചെല്‍സി ഇംഗ്ലണ്ടില്‍ എട്ടടി ഉയരെ!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കുതിപ്പ്. ഹള്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ചെല്‍സി ലീഗ് ടേബിളില്‍ എട്ട് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കുന്നു. ഇരുപത്തിരണ്ട് മത്സരങ്ങളില്‍ 55 പോയിന്റാണ് ചെല്‍സിക്ക്. ഇത്രയും മത്സരങ്ങളില്‍ 47 പോയിന്റാണ് രണ്ടാംസ്ഥാനത്തുള്ള ആഴ്‌സണലിന്.

 കോസ്റ്റയുടെ മറുപടി...

കോസ്റ്റയുടെ മറുപടി...

ചെല്‍സി വിടാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളോട് ഡിയഗോ കോസ്റ്റ പ്രതികരിച്ചത് ഗോളടിച്ചു കൊണ്ടാണ്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിലാണ് കോസ്റ്റയുടെ ഗോള്‍. ആഹ്ലാദപ്രകടനത്തില്‍ കോസ്റ്റ തനിക്കെതിരെ നിരന്തരം വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകരെയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സി തകര്‍പ്പന്‍ ജയം നേടുമ്പോള്‍ കോസ്റ്റ ബെഞ്ചിലായിരുന്നു. ഫിറ്റ്‌നെസ് പ്രോബ്ലം കാരണം കോച്ച്ഇറക്കാതിരുന്നതാണെന്നും ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പാണെന്നും മാധ്യമങ്ങള്‍ എഴുതിയിരുന്നു. ചെല്‍സിയുടെ രണ്ടാം ഗോള്‍ കാഹില്‍ എണ്‍പത്തൊന്നാം മിനുട്ടില്‍ നേടി.

ക്ലീന്‍ ഷീറ്റ് പതിമൂന്ന്...

ക്ലീന്‍ ഷീറ്റ് പതിമൂന്ന്...

അവസാനം കളിച്ച പതിനാറ് മത്സരങ്ങളില്‍ പതിനഞ്ചിലും ജയിച്ച ചെല്‍സിക്കിത് പ്രീമിയര്‍ ലീഗ് സീസണിലെ പതിമൂന്നാം ക്ലീന്‍ ഷീറ്റ് ആയിരുന്നു. ഗോള്‍ വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കുന്നതാണ് ക്ലീന്‍ ഷീറ്റ്.

 ഗാരി കാഹിലും തകര്‍ക്കുന്നു...

ഗാരി കാഹിലും തകര്‍ക്കുന്നു...

ക്യാപ്റ്റന്‍ ജോണ്‍ ടെറിയുടെ അഭാവത്തില്‍ പ്രതിരോധ നിരയെ നയിക്കുന്ന ഗാരി കാഹില്‍ ഗോളടിയിലും മോശമാക്കുന്നില്ല. ആറ് ലീഗ് ഗോളുകള്‍ നേടിക്കഴിഞ്ഞു. ഏഴ് ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ കാഹിലിന്റെ റെക്കോര്‍ഡ്. ഇത്തവണ അത് തകര്‍ക്കപ്പെടുന്ന കോളാണ്.

കോസ്റ്റക്ക് നൂറാം മത്സരം...

കോസ്റ്റക്ക് നൂറാം മത്സരം...

ചെല്‍സിയില്‍ ഡിയഗോ കോസ്റ്റ നൂറാം മത്സരം കളിച്ചു. അമ്പത്തിരണ്ട് ഗോളുകള്‍ പൂര്‍ത്തിയാക്കി. ഹള്‍ സിറ്റിക്കെതിരെ മുമ്പ് കളിച്ച നാല് മത്സരത്തിലും കോസ്റ്റ ഗോളടിച്ചിരുന്നു.

ആഴ്‌സണലിന് ത്രസിപ്പിക്കുന്ന ജയം...

ആഴ്‌സണലിന് ത്രസിപ്പിക്കുന്ന ജയം...

അറുപത്തഞ്ചാം മിനുട്ടില്‍ പത്ത് പേരായി ചുരുങ്ങിയ ആഴ്‌സണല്‍ ഇഞ്ചുറി ടൈമിലെ എട്ടാം മിനുട്ടിലാണ് വിജയഗോള്‍ നേടുന്നത്. അമ്പത്തൊമ്പതാം മിനുട്ടില്‍ മുസ്താഫിയിലൂടെ ലീഡ് നേടിയ ഗണ്ണേഴ്‌സിനെ ബണ്‍ലി ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ സമനില പിടിച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ വിജയഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ സാഞ്ചസാണ് വിജയഗോള്‍ നേടിയത്.

ഗോള്‍ നില

ഗോള്‍ നില

സതംപ്ടണ്‍ 3-0 ലെസ്റ്റര്‍ സിറ്റി

ആഴ്‌സണല്‍ 2-1 ബണ്‍ലി

ചെല്‍സി 2-0 ഹള്‍

പോയിന്റ് പട്ടിക

ചെല്‍സി 55

ആഴ്‌സണല്‍ 47

ടോട്ടനം 46

ലിവര്‍പൂള്‍ 45

മാഞ്ചസ്റ്റര്‍ സിറ്റി 43

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 41

Story first published: Monday, January 23, 2017, 12:11 [IST]
Other articles published on Jan 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+