For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാധകരെ ആവേശത്തിലാഴ്ത്തി ലണ്ടന്‍ ഡെര്‍ബി; ചെല്‍സി ആഴ്‌സണിലിനെ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അത്യാവേശകരമായ ഒരു മത്സരത്തില്‍ ചെല്‍സി ആഴ്‌സണലിനെ വീഴ്ത്തി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ചെല്‍സിയുടെ ജയം. ഇതോടെ പ്രീമിയര്‍ ലീഗില്‍ ചെല്‍സി തുടരെ രണ്ടു ജയം നേടിയപ്പോള്‍ ആഴ്സണല്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.

football

തുല്യ ശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിക്കുശേഷം ആഴ്‌സണല്‍ നിറംമങ്ങിയതാണ് തിരിച്ചടിയായത്. ആദ്യ 20 മിനിറ്റില്‍ തന്നെ ചെല്‍സി രണ്ട് ഗോള്‍ നേടിയെങ്കിലും നാലുമിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ആഴ്‌സണല്‍ ജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ചെല്‍സി സ്വന്തം മൈതാനത്ത് കളം പിടിച്ചതോടെ 81ാം മിനിറ്റില്‍ വിജയ ഗോളും പിറന്നു. ഹസാര്‍ഡിന്റെ പാസ് ഗോളാക്കി അലോണ്‍സോ ആണ് വിജയമുറപ്പിച്ചത്.

ചെല്‍സിയുടെ മറ്റു ഗോളുകള്‍ പെഡ്രോയും മൊറാട്ടയും നേടിയപ്പോള്‍ മഖിതര്യനും ഇവോബിയും ആഴ്‌സണലിനുവേണ്ടി സ്‌കോര്‍ ചെയ്തു. ആഴ്‌സണലിന്റെ പുതിയ പരിശീലകന്‍ ഉനൈ എമറിക്ക് ഇതുവരെ ഒരു ജയമോ പോയന്റോ പ്രീമിയര്‍ ലീഗില്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നതാണ്. ആദ്യ മത്സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും തോറ്റിരുന്നു.

മറ്റു മത്സരങ്ങളില്‍ ടോട്ടനം ഫുള്‍ഹാമിനേയും ലെസ്റ്റര്‍ സിറ്റി വോള്‍വ്സിനേയും ബൗണ്‍മൗത്ത് വെസ്റ്റ്ഹാമിനേയും എവര്‍ട്ടണ്‍ സതാംപ്ടണിനെയും പരാജയപ്പെടുത്തി. ഞായറാഴ്ച, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ കളത്തിലിറങ്ങുന്നുണ്ട്.

Story first published: Sunday, August 19, 2018, 15:29 [IST]
Other articles published on Aug 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+