വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പില്‍ ബാഴ്‌സ- ചെല്‍സി ത്രില്ലര്‍.. ബാഴ്‌സയ്ക്ക് മിഷന്‍ ഇംപോസിബിള്‍? അക്കൗണ്ട് തുറക്കാതെ മെസ്സി

കണക്കുകളില്‍ ബാഴ്‌സയ്‌ക്കെതിരേ ചെല്‍സിക്കാണ് മുന്‍തൂക്കം

By Manu

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫൈനിലു തുല്യമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബാഴ്‌സലോണയും ചെല്‍സിയും നേര്‍ക്കുനേര്‍. പ്രീക്വാര്‍ട്ടറിലാണ് സ്‌പെയിനിലെയും ഇംഗ്ലണ്ടിലെയും ഈ ഗ്ലാമര്‍ ടീമുകളുടെ ബലപരീക്ഷണം. ചൊവ്വാഴ്ച രാത്രി 1.15നാണ് മല്‍സരം തുടങ്ങുന്നത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ഈ മല്‍സരത്തിനു വേദിയാവുക. മറ്റൊരു കളിയില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തുര്‍ക്കി ക്ലബ്ബായ ബെസിക്റ്റസിനെ നേരിടും.

യൂറോപ്പില്‍ ചെല്‍സിക്കെതിരേയുള്ള മോശം റെക്കോര്‍ഡ് ബാഴ്‌സയുടെ വിജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്. കൂടാതെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ബാഴ്‌സയെക്കതിരേ മോശം റെക്കോര്‍ഡാണുള്ളത്. ഇവയെല്ലാം അതിജീവിച്ച് ചെല്‍സിയുടെ മണ്ണില്‍ ബാഴ്‌സ വിജയക്കൊടി നാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചെല്‍സിക്കു മുന്‍തൂക്കം

ചെല്‍സിക്കു മുന്‍തൂക്കം

ബാഴ്‌സയ്‌ക്കെതിരായ കണത്തുകളില്‍ ചെല്‍സിക്കു വ്യക്തമായ മുന്‍തൂക്കമുണ്ടെന്നു കാണാ. ഇരുടീമും ഇതുവരെ 12 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം ചെല്‍സിക്കായിരുന്നു. അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ബാഴ്‌സ ജയിച്ചുകയറി.
എന്നാല്‍ കണക്കിലല്ല, കളിയിലാണ് കാര്യമെന്നു കളിക്കളത്തില്‍ തെളിയിക്കാനൊരുങ്ങുകയാണ് ബാഴ്‌സയുടെ താരനിര.

 ദുഷ്‌പേര് മായ്ക്കാന്‍ മെസ്സി

ദുഷ്‌പേര് മായ്ക്കാന്‍ മെസ്സി

ഗോളുകള്‍ വാരിക്കൂട്ടി റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുന്ന മെസ്സി പക്ഷെ ചെല്‍സിയുടെ മുന്നിലെത്തിയാല്‍ നനഞ്ഞ പടക്കമാണ്. ചെല്‍സിക്കെതിരേ ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ലാത്ത മെസ്സി ഇത്തവണ ഈ ദുഷ്‌പേര് മായ്ക്കാമെന്ന പ്രതീക്ഷയിലാണ്.
ചെല്‍സിക്കെതിരേ ഇതുവരെ എട്ടു മല്‍സരങ്ങളില്‍ കളത്തിറങ്ങിയപ്പോഴും മെസ്സിക്കു വെറുംകൈയോടെ മടങ്ങേണ്ടിവന്നിരുന്നു.

 ഫെബ്രഗസും പെഡ്രോയും മുന്‍ ടീമംഗങ്ങള്‍ക്കെതിരേ

ഫെബ്രഗസും പെഡ്രോയും മുന്‍ ടീമംഗങ്ങള്‍ക്കെതിരേ

ചെല്‍സി പ്ലേമേക്കര്‍ സെക് ഫെബ്രഗസും മിഡ്ഫീല്‍ഡര്‍ പെഡ്രോയും തന്റെ മുന്‍ സഹതാരങ്ങള്‍ക്കെതിരേ നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്.
പെഡ്രോയാണ് ഏറ്റവും അവസാനമായി ബാഴ്‌സയില്‍ നിന്നും ചെല്‍സിയിലേക്കു കൂടുമാറിയത്.

 ചെല്‍സിയുടെ മോശം ഫോം

ചെല്‍സിയുടെ മോശം ഫോം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ ചെല്‍സി ഈ സീസണില്‍ ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമാണ് നടത്തുന്നത്. ലീഗ് കിരീടം നിലനിര്‍ത്താമെന്ന ചെല്‍സിയുടെ പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞു. ഇനി ചാംപ്യന്‍സ് ലീഗ് അടക്കമുള്ള ടൂര്‍ണമെന്റുകളിലാണ് ചെല്‍സി കിരീടം സ്വപ്‌നം കാണുന്നത്.
വിവിധ ടൂര്‍ണമെന്റുകളില്‍ അവസാനമായി കളിച്ച 12 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ചെല്‍സി ജയിച്ചത്.

 അനായാസജയം തേടി ബയേണ്‍

അനായാസജയം തേടി ബയേണ്‍

ജര്‍മന്‍ ലീഗില്‍ കിരീടം ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞ ബയേണ്‍ തുര്‍ക്കിയില്‍ നിന്നുള്ള ബെസിക്റ്റസിനെതിരേ അനായാസജയം തേടിയാണ് ഇറങ്ങുന്നത്. മല്‍സരം ഹോഗ്രൗണ്ടിലാണെന്നത് ബയേണിന് പ്ലസ് പോയിന്റാണ്. രണ്ടാംപാദത്തിനു കാത്തുനില്‍ക്കാതെ ആദ്യപാദത്തില്‍ തന്നെ ആധികാരിക ജയം നേടി ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും ബയേിണിന്റെ ശ്രമം.

വിഗാന്‍ ഇന്‍വണ്ടര്‍ലാന്റ്... എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചു!!വിഗാന്‍ ഇന്‍വണ്ടര്‍ലാന്റ്... എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചു!!

ആദ്യ ട്വന്റി20യില്‍ ധോണി കുറിച്ചത് അപൂര്‍വ്വനേട്ടം... ലോകറെക്കോര്‍ഡ്!! സങ്കക്കാരയെ പിന്തള്ളി ആദ്യ ട്വന്റി20യില്‍ ധോണി കുറിച്ചത് അപൂര്‍വ്വനേട്ടം... ലോകറെക്കോര്‍ഡ്!! സങ്കക്കാരയെ പിന്തള്ളി

വരുന്നു ഇന്ത്യന്‍ സൂപ്പര്‍ കപ്പ്... ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍, കൊച്ചിയും വേദി?വരുന്നു ഇന്ത്യന്‍ സൂപ്പര്‍ കപ്പ്... ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍, കൊച്ചിയും വേദി?

Story first published: Tuesday, February 20, 2018, 11:11 [IST]
Other articles published on Feb 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X