For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൗറീന്യോയ്ക്ക് മുന്‍പില്‍ ആഹ്ലാദിച്ച ചെല്‍സി സഹപരിശീലകന് പിഴ ശിക്ഷ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെയുണ്ടായ വിവാദത്തില്‍ ചെല്‍സി സഹപരിശീലകന് പിഴ ശിക്ഷ. ചെല്‍സിയുടെ മാര്‍ക്കോ ഇയാനിക്കാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴവിധിച്ചത്. മത്സരത്തില്‍ ചെല്‍സി അവസാന മിനിറ്റില്‍ ഗോളടിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബെഞ്ചിന് മുന്‍പില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് കൈയ്യാങ്കളിയിലെത്തിയിരുന്നു.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ ഹോസെ മൗറീന്യോ കുപിതനാകുകയും ഇയാനിക്കെതിരെ പാഞ്ഞടുക്കുകയും ചെയ്‌തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തിലിടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങുണ്ടായില്ല. ഇതിന് പിന്നാലെ ഇയാനി മൗറീന്യോയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം 6,000 പൗണ്ട് ഇയാനിക്ക് പിഴയിടുകയായിരുന്നു.

pic

പരിശീലകനെതിരെ കൂടുതല്‍ നടപടി വേണ്ടെന്നും തന്നോട് ക്ഷമ ചോദിച്ചതായും മൗറീന്യോയും പിന്നീട് വ്യക്തമാക്കി. ചെല്‍സിയുടെ എക്കാലത്തെയും മികച്ച പരിശീലകനായാണ് മൗറീന്യോ വിലയിരുത്തപ്പെടുന്നത്. അത്തരത്തൊരു പരിശീലകനെ ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ അപമാനിച്ചത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മൂന്നു തവണ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് നേടിക്കൊടുത്ത പരിശീലകനാണ് മൗറീന്യോ. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ മൗറീന്യോയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമിന് മുന്നോട്ട് കയറാനായില്ലെങ്കില്‍ മൗറീന്യോയെ യുണൈറ്റഡ് പുറത്താക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

Story first published: Wednesday, October 31, 2018, 14:16 [IST]
Other articles published on Oct 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+