ടോപ് ഫോറില്‍ തിരിച്ചെത്തി ആഴ്‌സണല്‍, കാനിന്റെ ഹാട്രിക്കില്‍ ടോട്ടനം !!!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ആഴ്‌സണല്‍, ടോട്ടനം ഹോസ്പര്‍,വെസ്റ്റ്ഹാം, ഹള്‍ സിറ്റി, സ്റ്റോക് സിറ്റി ക്ലബ്ബുകള്‍ക്ക് മികച്ചവിജയം. ചെല്‍സി നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ ആഴ്‌സണലും എവേ മാച്ചില്‍ തകര്‍ത്താടി.
സ്വാന്‍സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് കീഴടക്കിയത്. ടോട്ടനം ഹോംഗ്രൗണ്ടില്‍ 4-0ന് വെസ്റ്റ് ബ്രോമിനെ കശക്കിയെറിഞ്ഞു. വെസ്റ്റ്ഹാം 3-0ന് ക്രിസ്റ്റല്‍പാലസിനെയും സ്റ്റോക് 3-1ന് സണ്ടര്‍ലാന്‍ഡിനെയും നിഷ്പ്രഭമാക്കി. ഹള്‍ സിറ്റി 3-1ന് ബൗണ്‍മൗതിനെ പരാജയപ്പെടുത്തിയതും ശ്രദ്ധേയമായി.

ലീഗ് ടേബിളില്‍ ചെല്‍സി തന്നെ...
ഇരുപത്തൊന്നാം റൗണ്ട് ജയിച്ച ചെല്‍സി അമ്പത്തിരണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ടോട്ടനം 45 പോയിന്റുമായി രണ്ടാം സ്ഥാനത്തും ആഴ്‌സണല്‍ 44 പോയിന്റുമായി മൂന്നാം സ്ഥാനത്തും.

കോസ്റ്റയില്ലാതെ ചെല്‍സി...
ഇന്‍ ഫോം സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയില്ലാതെയാണ് ചെല്‍സി കളത്തിലിറങ്ങിയത്. കോച്ചുമായെന്തോ പ്രശ്‌നമുണ്ടായെന്ന അഭ്യൂഹം പരക്കുന്നതിനിടെ പരുക്കാണ് കാരണമെന്ന് ചെല്‍സി ക്ലബ്ബ് വിശദീകരണം നല്‍കുന്നത്. ഏതായാലും കോസ്റ്റയില്ലാതെ ഗംഭീരര ജയം നേടാമെന്ന് കോച്ച് കോന്റെ കാണിച്ചു തന്നു. മാര്‍കോസ് അലോണ്‍സോ ഡബിള്‍ നേടിയപ്പോള്‍ പെഡ്രോയും ലക്ഷ്യംകണ്ടു.

ഹാരിയുടെ ഹാട്രിക്ക്...
വെസ്റ്റ് ബ്രോംവിചിനെതിരെ ടോട്ടനം മികച്ചവിജയം കൈവരിച്ചത് സ്‌ട്രൈക്കര്‍ ഹാരി കാനിന്റെ ഹാട്രിക്ക് മികവിലാണ്. മക് ഔലി സെല്‍ഫടിച്ചതാണ് മറ്റൊന്ന്. വെസ്റ്റ് ബ്രോമിന്റെവലയിലേക്ക് പതിനൊന്ന് തവണയാണ് ഹാരി ഷോട്ടുതിര്‍ത്തത്.

ജിറൂദും സാഞ്ചസും ഗോളടിച്ച് കളം വിട്ടു..
മുപ്പത്തേഴാം മിനുട്ടി്ല്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിലൂടെ ആഴ്‌സണല്‍ ഗോളടി തുടങ്ങി. തുടര്‍ന്ന് രണ്ട് സെല്‍ഫ് ഗോളുകളില്‍ ആഴ്‌സണല്‍ മുന്നില്‍ കയറി. എഴുപത്തിമൂന്നാം മിനുട്ടില്‍ സാഞ്ചസിന്റെ ഗോള്‍. ഇതില്‍ ജിറൂദും സാഞ്ചസും പരുക്ക് കാരണം കളംവിട്ട. ജിറൂദ് മാന്യമായാണ്കളംവിട്ടതെങ്കില്‍ സാഞ്ചസ് അല്പം അസ്വസ്ഥനായിരുന്നു. തന്നെ പിന്‍വലിച്ചത് സാഞ്ചസിന് ഇഷ്ടമായിട്ടില്ല.

ഗോള്‍ നില
ടോട്ടനം ഹോസ്പര്‍ 4-0 വെസ്റ്റ് ബ്രോം
ബണ്‍ലി 1-0 സംത്പണ്‍
ഹള്‍ 3-1 ബൗണ്‍മൗത്
സണ്ടര്‍ലാന്‍ഡ് 1-3 സ്റ്റോക്
സ്വാന്‍സി 0-4 ആഴ്‌സണല്‍
വാട്‌ഫോഡ് 0-0 മിഡില്‍സ്ബറോ
വെസ്റ്റ്ഹാം 3-0 ക്രിസ്റ്റല്‍പാലസ്
ലെസ്റ്റര്‍ സിറ്റി 0-3 ചെല്‍സി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications