Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ലോക റെക്കോര്‍ഡ് തുകയ്ക്ക് ഇരുപത്തിമൂന്നുകാരന്‍ ഗോള്‍ കീപ്പറെ വാങ്ങുന്നു

ലണ്ടന്‍: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി ഇന്നേവരെ ഒരു ഗോള്‍ കീപ്പര്‍ക്കും നല്‍കിയിട്ടില്ലാത്ത തുകയ്ക്ക് പുതിയ താരത്തിനെ ടീമിലെത്തിക്കുന്നു. ട്രാന്‍സ്ഫര്‍ വിപണയില്‍ ഇത്തവണ വലിയരീതിയില്‍ പണമിറക്കാന്‍ മടിച്ച ചെല്‍സിയുടെ നീക്കം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.

മാധ്യമ വാര്‍ത്തകള്‍ ശരിയായാല്‍ സ്പാനിഷ് ലീഗ് ക്ലബ്ബായ അത്‌ലറ്റിക് ബില്‍ബാവോയുടെ യുവ ഗോള്‍ കീപ്പര്‍ കെപ്പ അരിസാബെലാഗ പുതിയ സീസണില്‍ ചെല്‍സിയുടെ വലകാക്കും. 80 മില്യന്‍ യൂറോ (ഏതാണ്ട് 630 കോടി രൂപ)യ്ക്കാണ് ചെല്‍സി ഇരുപത്തിമൂന്നുകാരന്‍ കെപ്പയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാര്‍ പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍ കീപ്പറും ചെല്‍സിയിലെ വിലയേറിയ താരവുമാകും കെപ്പ.

news

ലിവര്‍പൂളിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറാണ് നിലവില്‍ ലോകത്തെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍. എഎസ് റോമയില്‍നിന്നും 599 കോടി രൂപയ്ക്കാണ് താരത്തെ ലിവര്‍പൂള്‍ വാങ്ങിയത്. 505 കോടി രൂപയ്ക്ക് വാങ്ങിയ അല്‍വാരോ മൊറാട്ടയാണ് ഇപ്പോള്‍ ചെല്‍സിയിലെ വിലയേറിയ താരം.

കെപ്പയ്ക്കായി ചെല്‍സി കോടികള്‍ വാഗ്ദാനം ചെയ്തതോടെ നിലവില്‍ ചെല്‍സിയുടെ ഗോളിയായ തിബൗട്ട് കുര്‍ട്ടോയിസ് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിന്റെ ക്ലബ്ബുമാറ്റത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുമ്പോള്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് ഹസാര്‍ഡ് റയലിലേത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, August 8, 2018, 17:19 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+