Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറാട്ട ഇനി ചെല്‍സിക്ക് വേണ്ടി ഗോളടിക്കും, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍, കോന്റെയുടെ സ്വപ്‌ന ട്രാന്‍സ്ഫര്‍

ലണ്ടന്‍: റയല്‍ മാഡ്രിഡില്‍ നിന്ന് സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട റെക്കോര്‍ഡ് തുകക്ക് ചെല്‍സിയിലേക്ക്. ഏകദേശം എഴുപത് ദശലക്ഷം പൗണ്ടിന് മുകളില്‍ വരും ഈ ട്രാന്‍സ്ഫര്‍. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ആഴ്ചയില്‍ 155000 പൗണ്ടാണ് മൊറാട്ടക്ക് ശമ്പളം.

മൊറാട്ട ചെല്‍സിയിലേക്ക് പോവുകയാണെന്ന് റയല്‍ മാഡ്രിഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനും മൊറാട്ടക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, സ്പാനിഷ് സ്‌ട്രൈക്കര്‍ തിരഞ്ഞെടുത്തത് ചെല്‍സിയാണ്. യുവെന്റസില്‍ മൊറാട്ടയെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയ അന്റോണിയോ കോന്റെ ഇപ്പോള്‍ ചെല്‍സിയുടെ പരിശീലകനാണ്. ഈ ബന്ധമാണ് ട്രാന്‍സ്ഫറിന് പിറകില്‍ പ്രവര്‍ത്തിച്ചത്.

alvaromoratta

2011 ല്‍ ലിവര്‍പൂളില്‍ നിന്ന് സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസിനെ അമ്പത് ദശലക്ഷം പൗണ്ടിന് സ്വന്തമാക്കിയതിന്റെ ചെല്‍സി റെക്കോര്‍ഡാണ് മൊറാട്ടയുടെ കരാറിന് മുന്നില്‍ പിന്തള്ളപ്പെട്ടത്. ഇതോടെ, ലോകഫുട്‌ബോളില്‍ ഏറ്റവും വിലപിടിപ്പുള്ള സ്പാനിഷ് ഫുട്‌ബോളറായും മൊറാട്ട മാറും.

റയല്‍ മാഡ്രിഡിനൊപ്പം നാല് കിരീട വിജയങ്ങളില്‍ പങ്കാളിയായ മൊറാട്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. തനിക്കേറെ അവസരങ്ങള്‍ നല്‍കിയ റയല്‍ മാഡ്രിഡ് ക്ലബ്ബിനോടും കോച്ച് സിദാനോടും നന്ദി അറിയിച്ചു കൊണ്ടാണ് മൊറാട്ട ചെല്‍സിയിലേക്ക് ചുവട് മാറ്റുന്നത്.

കഴിഞ്ഞ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഇരുപത് ഗോളുകളാണ് മൊറാട്ട റയലിന് വേണ്ടി നേടിയത്. എന്നിട്ടും റയലിന്റെ ആദ്യ ലൈനപ്പില്‍ ഇടം നേടുക പ്രയാസമായിരുന്നു. ക്രിസ്റ്റ്യാനോയും കരീം ബെന്‍സിമയുമാണ് റയലിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പ് സ്‌ട്രൈക്കര്‍മാര്‍.

ഡിയഗോ കോസ്റ്റ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നതോടെ ചെല്‍സിയില്‍ മുഖ്യ സ്‌ട്രൈക്കര്‍ സ്ഥാനം മൊറാട്ടക്ക് കൈവരും. യുവെന്റസില്‍ അന്റോണിയോ കോന്റെക്ക് കീഴില്‍ മൊറാട്ട പ്രധാന സ്‌ട്രൈക്കറായി തിളങ്ങിയിരുന്നു.

Story first published: Thursday, July 20, 2017, 17:42 [IST]
Other articles published on Jul 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+