Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്കുവേണ്ടി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍; ത്രില്ലറിനൊടുവില്‍ ഹീറോയായി റീസ് ജെയിംസ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കുവേണ്ടി ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കി റീസ് ജെയിംസ്. അയാക്‌സിനെതിരെ നടന്ന ത്രില്ലര്‍ മത്സരത്തില്‍ അവസാന ഗോള്‍ നേടിയാണ് റീസ് ഹീറോയായത്. ഇരുപത് വയസ് പൂര്‍ത്തിയാകാന്‍ റീസിന് ഒരുമാസംകൂടി ബാക്കിയുണ്ട്. മാര്‍ക്കോസ് അലോണ്‍സോയ്ക്ക് പകരമായി ഇടവേളയ്ക്കുശേഷം ടീമിലെത്തിയ റീസ് 4-4 എന്ന നിലയില്‍ സ്‌കോര്‍ തുല്യമാക്കാന്‍ ചെല്‍സിക്ക് വേണ്ടി സ്‌കോര്‍ ചെയ്തു.

ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍കൊണ്ട് റീസ് ആരാധകരുടെ ഹൃദയത്തിലും ഇടംപിടിച്ചുകഴിഞ്ഞു. റീസിന് മുന്‍പ് ആര്യന്‍ റോബന്‍ ആയിരുന്നു ചെല്‍സിക്കുവേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ സ്‌കോര്‍ ചെയ്ത പ്രായം കുറഞ്ഞ താരം. റോബന്‍ 2004ല്‍ സിഎസ്‌കെ മോസ്‌കോയ്‌ക്കെതിരെ ഗോളടിക്കുമ്പോള്‍ പ്രായം 20 വയസും 284 ദിവസവുമായിരുന്നു. ചെല്‍സിക്കുവേണ്ടിയും ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും റോബന്‍ പിന്നീട് ഒട്ടേറെ ഗോളുകള്‍ നേടി.

reecejames

ചെല്‍സിയും അയാക്‌സും തമ്മിലുള്ള മത്സരം ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ 4-1ന് പിറകിലായ ചെല്‍സി സ്വന്തം മൈതാനത്ത് മൂന്നുഗോളുകള്‍ കൂടി നേടിയാണ് സമനില പിടിച്ചുപറ്റിയത്. അയാക്‌സിന്റെ ഡാലി ബ്ലൈന്‍ഡ്(68), വെല്‍റ്റ്മാന്‍(69) എന്നിവര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷം രണ്ട് ഗോളുകള്‍കൂടി ചെല്‍സി നേടുകയുണ്ടായി. വിജയഗോള്‍കൂടി ചെല്‍സി നേടിയെന്ന് തോന്നിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു.

Story first published: Wednesday, November 6, 2019, 11:25 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+