Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചര്‍, യുവെന്റസ് - ബാഴ്‌സ, ബയേണ്‍ - റയല്‍ ക്ലാസിക് കാണാന്‍ ഒരുങ്ങിക്കോളൂ!!

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടും ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയും തമ്മിലാണ് നാളെ നടക്കുന്ന ഒരുക്വാര്‍ട്ടര്‍. രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസും സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും മുഖാമുഖം വരും. ബുധനാഴ്ച നടക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയേയും ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക് നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെയും നേരിടും.

ഇരുപാദങ്ങളിലായിട്ടാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ പൂര്‍ത്തിയാവുക. ആദ്യ പാദമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ലൈനപ്പിലെ മൂന്ന് ടീമുകള്‍ സ്‌പെയ്‌നില്‍ നിന്നാണ്. റയല്‍, ബാഴ്‌സ, അത്‌ലറ്റിക്കോ. ജര്‍മന്‍ പ്രതിനിധികളായ ബയേണും ബൊറൂസിയയും. ഇറ്റലിയില്‍ നിന്ന് യുവെന്റസ് മാത്രം. ഇംഗ്ലണ്ടില്‍ നിന്ന് ലെസ്റ്റര്‍ സിറ്റിയും.

ucl

മത്സരങ്ങള്‍

ബൊറുസിയ ഡോട്മുണ്ട് - മൊണാക്കോ

യുവെന്റസ് - ബാഴ്‌സലോണ

അത്‌ലറ്റിക്കോ മാഡ്രിഡ് - ലെസ്റ്റര്‍ സിറ്റി

ബയേണ്‍ മ്യൂണിക് - റയല്‍ മാഡ്രിഡ്

ടെന്‍ 1, ടെന്‍ 2, ടെന്‍ 3 ചാനലുകളില്‍ രാത്രി 11.00 മുതല്‍ തത്സമയം

Story first published: Monday, April 10, 2017, 12:57 [IST]
Other articles published on Apr 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+