Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: യുണൈറ്റഡിനെ തകര്‍ത്ത് പിഎസ്ജി, ചെല്‍സി, ബാഴ്‌സലോണ, യുവന്റസും ജയിച്ചു

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണം കെടുത്തി പിഎസ്ജി. യുണൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 3-1നാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ഇരട്ട ഗോള്‍ നേടിയ നെയ്മറിന്റെ മികവാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-3-3 ഫോര്‍മേഷനിലാണ് പിഎസ്ജി നേരിട്ടത്. 6ാം മിനുട്ടില്‍ നെയ്മര്‍ പിഎസ്ജിയെ മുന്നിലെത്തിച്ചു. 32ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡിലൂടെ സമനില പിടിച്ചു. എന്നാല്‍ 69ാം മിനുട്ടില്‍ മാര്‍ക്കിഞ്ഞോസിലൂടെ വീണ്ടും പിഎസ്ജി മുന്നിലെത്തി. 70ാം മിനുട്ടില്‍ ഫ്രഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി യുണൈറ്റഡ് ചുരുങ്ങി. എക്‌സ്ട്രാ ടൈമില്‍ നെയ്മര്‍ പിഎസ്ജി സ്‌കോര്‍ ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ക്കുകയായിരുന്നു. ഏറെ നാളുകളായി യുണൈറ്റഡിനോട് വീട്ടാന്‍ കാത്തുവെച്ച കടം വീട്ടാന്‍ പിഎസ്ജിക്ക് സാധിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് എച്ചില്‍ 9 പോയിന്റുമായി യുണൈറ്റഡാണ് തലപ്പത്ത്. തുല്യ പോയിന്റുള്ള പിഎസ്ജി രണ്ടാം സ്ഥാനത്തും. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരന്‍ ലെയ്്പ്‌സിഗിനും ഇതേ പോയിന്റാണ്.

psg

ഗ്രൂപ്പ് ജിയില്‍ ഫെറിന്‍കാറോസിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ പ്ലേ ഓഫ് ടിക്കറ്റെടുത്തു. എതിരില്ലാത്ത മൂന്ന് ഗോളിലാണ് ബാഴ്‌സലോണയ്ക്ക് ജയം. 14ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നപ്പോള്‍ 20ാം മിനുട്ടില്‍ ബ്രാത്ത് വെയ്റ്റും 28ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെ പെനാല്‍റ്റിയിലൂടെയുമാണ് ബാഴ്‌സയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ലയണല്‍ മെസ്സിയില്ലാതെയാണ് ബാഴ്‌സലോണ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ കീവിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് യുവന്റസും പ്ലേ ഓഫില്‍ കടന്നു. 21ാം മിനുട്ടില്‍ ഫെഡറിക്കോ ചീസി യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 57ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 66ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റയുമാണ് യുവന്റസിന്റെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് യുവന്റസ് പ്ലേ ഓഫിലെത്തിയത്.

ഗ്രൂപ്പ് ഇയില്‍ സെവിയ്യയെ എതിരില്ലാത്ത നാല് ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. ഒലിവര്‍ ജിറൗഡാണ് (8,54,74,83) ചെല്‍സിക്കായി നാല് ഗോള്‍ നേടിയത്. ജയത്തോടെ ചെല്‍സി പ്ലേ ഓഫില്‍ കടന്നു. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി സെവിയ്യയും പ്ലേ ഓഫില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എഫില്‍ ലാസിയോയുമായി ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 1-1 സമനില വഴങ്ങിയെങ്കിലും പ്ലേ ഓഫില്‍ കടക്കാന്‍ ജര്‍മന്‍ ടീമിനായി.

Story first published: Thursday, December 3, 2020, 13:17 [IST]
Other articles published on Dec 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+